“അന്ന് തോപ്രൻ കുടി കൊടും കാടാ..ആനയും കാട്ടു പോത്തും ഒക്കെ ഉള്ള കൊടും കാട്; പന്ത്രണ്ട് വർഷത്തിന് ശേഷം “ലൗഡ് സ്‌പീക്കർ” എന്ന സിനിമ ഓർക്കപ്പെടുമ്പോൾ; മൈക്കിന്റെ നന്മയുള്ള മനുഷ്യർ ഇന്നൊരു ഇല്ലാക്കഥയല്ലേ ?

ജയരാജ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് 2009ൽ റിലീസ് ആയ സിനിമ ആയിരുന്നു ലൗഡ്സ്പീക്കർ. മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രമാണ് സിനിമയിലെ പ്രധാന ഹൈലൈറ്റ്. ഒരുപക്ഷെ മമ്മൂട്ടിയുടെ സിനിമകളിൽ വേണ്ടത്ര ചർച്ച ചെയ്യാപെടാതെ പോയ സിനിമയാകാം ലൗഡ് സ്‌പീക്കർ എന്നത്. ഇപ്പോഴിതാ സിനിമ മൂവി സ്ട്രീറ്റ് എന്ന സോഷ്യൽ മീഡിയിയിലെ സിനിമാ കൂട്ടായ്മയിൽ ചർച്ചയാവുകയാണ്.

പന്ത്രണ്ട് വർഷത്തിന് ശേഷം സിനിമയുടെ ഓർമ്മ പൊടിതട്ടിയെടുത്ത് രാഗീത് ആർ ബാലൻ കുറിച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിനിമയെക്കുറിച്ചുള്ള കുറിപ്പ് ഇങ്ങനെയാണ് ;
“ജയരാജ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് 2009ൽ റിലീസ് ആയ ഒരു സിനിമ ആയിരുന്നു ലൗഡ്സ്പീക്കർ.എന്റെ അഭിപ്രായത്തിൽ മമ്മൂട്ടിയുടെ സിനിമകളിൽ വേണ്ടത്ര ചർച്ച ചെയ്യാപെടാതെ പോയ ഒരു നന്മയുള്ള സിനിമയും കഥാപാത്രവും ആയിരുന്നു മൈക്ക് എന്ന് വിളിക്കുന്ന ഫിലിപ്പോസും ലൗഡ് സ്‌പീക്കർ എന്ന സിനിമയും.

വളരെ കയ്യടക്കത്തോടെയും മനോഹരവും ആയിട്ടാണ് മമ്മൂട്ടി മൈക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉറക്കെ സംസാരിക്കുന്നതു കൊണ്ടാണ് ഫിലിപ്പോസിന് മൈക്കെന്ന പേരു വീഴുന്നത്. തന്റെ നാടിന്റെയും അഛന്റെയും ഒരു കടുത്ത ആരാധകനാണ് അയാള്‍. പോവുന്നയിടത്തെല്ലാം നാടായ തോപ്രാംക്കുടിയെക്കുറിച്ചും അച്ഛൻ വര്‍ക്കിയെക്കുറിച്ചുമുള്ള കഥകള്‍ ആണ്‌ അയാള്‍ കൂടുതലും കാണുന്ന ആളുകളോട് പറയുന്നത് . ഇയാള്‍ക്ക് കൂട്ടായി പണ്ട് അഛന്‍ വാങ്ങിയ ഒരു റേഡിയോയുമുണ്ട്.

കടത്തില്‍പ്പെട്ട തന്റെ ഭൂമി സ്വന്തമാക്കാനുള്ള പണത്തിനു വേണ്ടിയാണ് മൈക്ക് എന്നു വിളിക്കുന്ന ഫിലിപ്പോസ് വൃക്ക വില്‍ക്കാന്‍ തയ്യാറാവുന്നത്. വർഷങ്ങളോളം അമേരിക്കയില്‍ താമസിച്ചതിനു ശേഷം വൃക്കരോഗം കാരണം തിരിച്ചെത്തിയ മേനോന്‍ എന്ന കഥാപാത്രത്തിനു വേണ്ടിയാണു ഏജന്റുകള്‍ വഴി മൈക്ക് വൃക്ക വിൽക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് മേനോന്റെ ഫ്‌ളാറ്റില്‍ താമസിക്കാന്‍ മൈക്ക് നിര്‍ബന്ധിതനാവുന്നു. നാട്ടിന്‍പുറത്തുകാരനായ മൈക്കിന്‌ ഫ്‌ളാറ്റിലെ അടച്ചു പൂട്ടിയ ജീവിതം ഇഷ്ടപ്പെടുന്നില്ല. പായയിൽ ഉറങ്ങിയും ചമ്മന്തി കൂട്ടി കഞ്ഞി കുടിച്ചും അയാള്‍ അവിടെ നാട്ടിന്‍പുറത്തുകാരനെ പോലെ തന്നെ ജീവിക്കുന്നു. പതുക്കെ പതുക്കെ അയാൾ നിഷ്‌ക്കളങ്കമായ മനസ്സുകൊണ്ട് ഫ്‌ളാറ്റിലെ എല്ലാവരുടെയും പ്രിയ്യപ്പെട്ടവനാകുന്നു.

ആദ്യമൊക്കെ ഒരു ശല്യക്കാരന്‍ എന്നു തോന്നിയെങ്കിലും പതുക്കെ മേനോനും മൈക്ക് പ്രിയ്യപ്പെട്ടവനായി മാറുന്നു. മേനോന്‍ ജീവിതത്തിൽ നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന പലതും മൈക്ക് തിരിച്ചു കൊടുക്കുന്നു.
ലൗഡ് സ്പീക്കർ എന്ന സിനിമ എനിക്ക് വളരെ അധികം ഇഷ്ടപ്പെടാൻ കാരണം മൈക്ക് എന്ന കഥാപാത്രവും അയാളുടെ സംഭാഷണങ്ങളും ആണ്‌

ഒരു രംഗത്തിൽ മേനോൻ മൈക്ക്നോട് ചോദിക്കുന്നുണ്ട്
മേനോൻ : “ചോദിക്കേണ്ട കാര്യമില്ല എന്നാലും ഇങ്ങനെയൊക്കെ പണം ഉണ്ടാക്കാൻ
മൈക്ക് : “എന്റെ സ്ഥലം ആണെങ്കിൽ ഞാൻ പൊട്ടന്ന് വെച്ചേനെ ഇതു അപ്പനായിട്ട് ഉണ്ടാക്കിയതാ..തന്നെയും അല്ല ഉരുൾ പൊട്ടി മലയിടിഞ്ഞപ്പോ അതിന്റെ അടിയിൽ പെട്ട എന്റെ അപ്പൻ ചത്തത്…. എന്റെ അപ്പൻ അതിൽ എവിടെയോ ഉണ്ട്..അത് പോകുക എന്ന് വെച്ചാൽ എന്റെ ജീവൻ പോകുന്നതിനു തുല്യമാ…

ഫ്ലാറ്റിലെ ബാൽക്കണിയിൽ ചെടി നട്ട മൈക്ക് അത് നനയ്ക്കുനത് കാണുമ്പോൾ
മേനോൻ: “ആർക്കു വേണ്ടിയാടോ ഇതൊക്കെ ഒരു മാസം കഴിഞ്ഞാൽ തിരിച്ചു പോകാനായി ഇവിടുന്ന് “
മൈക്ക് : “അതിപ്പം സാറേ, നമ്മളീ കാണുന്ന മരങ്ങളൊക്കെ നമ്മൾ വെച്ചതാന്നോ.. ആരേലും വെക്കുന്നു ഇതൊക്ക കായ്ക്കുന്നു, പൂക്കുന്നു.. അത്രോള്ളൂ.. ഓ..തോപ്രൻ കുടിയിലെ പൂവിനൊക്കെ എന്നാ വലിപ്പ..

ഓപ്പറേഷൻ കഴിഞ്ഞു ആശുപത്രിയിൽ നിന്നു മൈക്ക് പോകുന്ന രംഗത്തിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട റേഡിയോ മേനോൻ സാർനു നൽകുവാൻ ഏൽപ്പിക്കുന്നു.
മൈക്ക് : “ഓപ്പറേഷനൊക്കെ കഴിഞ്ഞു..സാറിന്റെ അസുഖമൊക്കെ മാറി എന്നെ അന്വേഷിച്ചാൽ എന്നാ പറയും..ദാണ്ടേ ഇതങ്ങു കൊടുത്തോണ്ടച്ച മതി..സാറിനു സന്തോഷം ആയിരിക്കും… പോട്ടെ സാറേ പോയിട്ട് വരാമെന്നു പറയുന്ന സ്ഥലം ഒന്നും അല്ലല്ലോ ആശുപത്രി….

ഇതും പറഞ്ഞു മൈക്ക് നടന്നു പോകുമ്പോൾ കാണുന്ന പ്രേക്ഷകനും നെഞ്ചോന്നു വിങ്ങും.. അതിനൊപ്പം
“പോകൂ നീ പോകൂ അമ്മ മനസ്സേ..തീയിൽ വീണാൽ ഞങ്ങൾ ഹവിസ്സായ് “എന്ന പാട്ടും …

കടത്തില്‍പ്പെട്ട തന്റെ ഭൂമി സ്വന്തമാക്കാനുള്ള പണത്തിനു വേണ്ടിയാണ് മൈക്ക് വൃക്ക വില്‍ക്കാന്‍ തയ്യാറാവുന്നത്.എന്നാൽ പണം വാങ്ങാതെ തന്റെ ഏറ്റവും പ്രിയപ്പെട്ട റേഡിയോ മേനോൻ സാർ നു നൽകുവാൻ ഏൽപ്പിക്കുന്നു.എന്നിട്ടു അയാൾ പറയുന്നതാണ്

സ്വന്തം കൂട്ടുകാരന്റെ കയ്യിൽ നിന്നെങ്ങനാ കാശ് മേടിക്കുന്നേ”എന്ന്.. ക്ലൈമാക്സിൽ മൈക്കിനെയും അന്വേഷിച്ചു മേനോൻ പോകുന്നു.. അവിടെ വെച്ച് അവർ തമ്മിൽ കണ്ടുമുട്ടുന്നു.. “അന്ന് തോപ്രൻ കുടി കൊടും കാടാ..ആനയും കാട്ടു പോത്തും ഒക്കെ ഉള്ള കൊടും കാട്.. ഒരു ദിവസം ഏറുമാടത്തിൽ നിന്നു അപ്പൻ നോക്കുമ്പോ.. മുന്നിൽ നിൽക്കുവാ ആരാ..ഒന്നാന്തരം ഒരു ഒറ്റയാൻ..അപ്പൻ ഏറുമാടത്തിൽ നിന്നും താഴെ ഇറങ്ങി.. അപ്പൊ ട്രഞ്ചിന്റെ ഇപ്പുറത്തു തീ കൂട്ടി ഇട്ടിരിക്കുന്നു.. അപ്പൻ അതിൽ നിന്നും ഒരു തീ കൊള്ളി എടുത്തേച്ചും ആനയുടെ മുൻപിൽ വന്നൊരു ചോദ്യമാണ്.. ഒന്നുങ്കിൽ നീ അല്ലെങ്കിൽ ഞാൻ..എന്നിട്ട് എന്നാ ഉണ്ടായേ ഒന്ന് ഒന്നര മണിക്കൂർ അതെ നിൽപ്പാ.. ആനയും അനങ്ങുന്നില്ല അപ്പനും അനങ്ങുന്നില്ല…

റേഡിയോയിൽ “അല്ലിയാമ്പൽ കടവിൽ ” എന്ന പാട്ടും… A film By jayaraj & Team എന്നൊരു എഴുതും .അത് കാണുമ്പോൾ കാണുന്ന പ്രേക്ഷകന് ഒരു പ്രത്യേക സന്തോഷം ആണ്‌..എന്നവസാനിക്കികുന്നു മനോരഹമായ കുറിപ്പ്.

about loudspeaker

Safana Safu :