ശരണ്യയുടെ മരണ ശേഷം ആ വീഡിയോ വൈറലാകുന്നു! ‘ചേച്ചിയുടെ ലൈഫിലെ വലുയൊരു ഡ്രീം ആയിരുന്നിരിക്കാം അതെന്ന് ആരാധകർ! അറിഞ്ഞില്ല മോളേ.. വേദനയോടെ..

മലയാളി സമൂഹം ഏറെ വേദനയോടെയാണ് നടി ശരണ്യയുടെ വിയോഗം കേട്ടത്. ആഗസ്റ്റ് 9 ന് ആണ് ശരണ്യ വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. ഇനിയും ശരണ്യയുടെ വേർപാട് സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

ശരണ്യയുടെ ഓർമ്മകൾ പങ്കിട്ടുകൊണ്ട് ഇപ്പോഴും ചിലർ രംഗത്ത് എത്തുന്നുണ്ട്. യൂ ട്യൂബിൽ നിറയെ ശരണ്യയെ കുറിച്ചുള്ള വീഡിയോകളും വിശേഷങ്ങളുമാണ്. ഒരു നടി എന്നതിലുപരി കുടുംബ സദസ്സുകൾക്ക് സ്വന്തം വീട്ടിലെ അംഗത്തെപോലെ ആയിരുന്നു ശരണ്യ. മാത്രവുമല്ല പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് മറ്റുള്ളവർക്ക് മാതൃക കൂടി ആയിരുന്നു ശരണ്യ

കഴിഞ്ഞദിവസം ഭർത്താവിന്റെ കുടുംബത്തെ കുറിച്ചും ഉള്ള ചർച്ചകൾ സോഷ്യൽ മീഡിയ വഴി നടന്നിരുന്നു. ഒരു താര കുടുംബത്തിലാണ് ശരണ്യ വലതുകാൽ വച്ച് ചെന്നെത്തിയത് എന്ന് അഭിമാനത്തോടെയാണ് ആരാധകർ പറയുന്നത്. ശരണ്യയുടെ അസുഖവിവരം അറിഞ്ഞുകൊണ്ടുതന്നെനയാണ് ശ്യാമള സേവ്യറിന്റെ മകൻ ശരണ്യയെ വിവാഹം ചെയ്തത്.

ഇപ്പോൾ ഇതാ മുൻപൊരിക്കൽ മാതൃ ദിനത്തിൽ പുറത്തുവന്ന രാരീരം മ്യൂസിക്കൽ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. രണ്ടുലക്ഷത്തിൽ അധികം ആളുകളാണ് വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. മാതൃത്വത്തിന്റെ മഹനീയത വിളിച്ചുപറയുന്ന ആൽബത്തിലെ ശരണ്യയുടെ അഭിനയത്തെകുറിച്ചുള്ള സംസാരവും നടക്കുന്നുണ്ട്.

‘ചേച്ചിയുടെ ലൈഫിലെ വലുയൊരു ഡ്രീം ആയിരുന്നിരിക്കാം ഇത്. ശരണ്യ ചേച്ചിയുടെ മരണശേഷമാണ് ഞാൻ ഇത് കാണുന്നത്. എങ്കിലും ചേച്ചി ഓർക്കാൻ ഇതുപോലെ ഒരായിരം വീഡിയോകളും കാര്യങ്ങളും ഉണ്ടല്ലോ അതുതന്നെ സന്തോഷം’, എന്നുള്ള കമന്റുകൾ കൊണ്ടാണ് ആരാധകർ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

Noora T Noora T :