തമിഴ് ചലച്ചിത്ര താരം മീരാ മിഥുന്‍ ആലപ്പുഴയിൽ അറസ്റ്റിൽ, റിസോർട്ടിൽ ഒളിവിൽ കഴിയവേയാണ് അറസ്റ്റ്

തമിഴ് ചലച്ചിത്ര താരം മീരാ മിഥുന്‍ ആലപ്പുഴയിൽ അറസ്റ്റിൽ. ചെന്നൈ ക്രൈംബ്രാഞ്ച് സംഘമാണ് മീരാ മിഥുനെ അറസ്റ്റ് ചെയ്തത്. ജാതീയ അധിക്ഷേപം നടത്തിയെന്നതാണ് നടിക്കെതിരായ കേസ്. ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയവേയാണ് അറസ്റ്റ്.

സിനിമ മേഖലയില്‍ പണിയെടുക്കുന്ന ദളിതുകള്‍ അക്രമസ്വഭാവമുള്ളവരാണെന്നും ഇവരെ പുറത്താക്കണമെന്നും സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് വീഡിയോയില്‍ മീര പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ്​ വണ്ണിയരസു നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ് അറസ്റ്റ്. എസ്​‍സി/ എസ്​‍ടി നിയമം ഉൾപ്പെടെ ഏഴ്​ വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയിട്ടുള്ളത്.

Noora T Noora T :