ഈ ലോകം വളരെ മനോഹരമായ ഇടമാണ് കുഞ്ഞേ.. നീ ഇത് കാണുന്നത് വരെ കാത്തിരിക്കാന്‍ വയ്യ; കുഞ്ഞിനെ ഓമനിച്ച് പേളി

ആദ്യത്തെ കുഞ്ഞിന് ജന്മം നൽകാനായുള്ള തയ്യാറെടുപ്പിലാണ് പേളി മാണി. പേളിയുടെ ഗർഭകാല വിശേഷങ്ങൾ ഭർത്താവ് ശ്രീനിഷ് ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗര്‍ഭകാലത്തെ മനോഹരമായ നിമിഷങ്ങള്‍ പേളി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയാണ്. തന്റെ വയറിന് മുകളില്‍ കെെവച്ച് കുഞ്ഞിനെ ഓമനിക്കുന്ന പേളിയുടെ ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ശ്രീനിഷ് ആണ് ചിത്രങ്ങള്‍ പകർത്തിയത്.

ഈ ലോകം വളരെ മനോഹരമായ ഇടമാണ് കുഞ്ഞേ.. നീ ഇത് കാണുന്നത് വരെ കാത്തിരിക്കാന്‍ വയ്യ എന്ന അടിക്കുറിപ്പോടെയായിരുന്നു പേളി ചിത്രം പങ്കുവച്ചത്. പതിവ് പോലെ സ്പെഷ്യല്‍ മൊമന്റ് ശ്രീനിഷ് ക്യാമറയില്‍ പകര്‍ത്തിയെന്നും പേളി പോസ്റ്റില്‍ കുറിക്കുന്നു. നിരവധി താരങ്ങള്‍ കമന്റുമായി എത്തിയിട്ടുണ്ട്.

അതെ സമയം തന്നെ പേർളിയ്ക്ക് സന്തോഷത്തിന്റെ നാളുകളാണ്. പേളിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ലുഡോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളാണ് ലുഡോയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിൽ ഒരു നഴ്സിന്റെ വേഷത്തിൽ ആണ് പേളി എത്തുന്നത്.

ജഗ്ഗാ ജാസൂസ് എന്ന ചിത്രത്തിന് ശേഷം അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമയാണ് ലുഡോ. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Noora T Noora T :