ഓര്‍മ്മകളിലൂടെ ശ്രീ… ഭാര്യ മരിച്ചിട്ട് രണ്ടു വര്‍ഷം തികയുന്നു; ബിജു നാരായണൻ ചെയ്തത് കണ്ടോ!

മലയാളത്തിലെ അറിയപ്പെടുന്ന പിന്നണി ഗായകനാണ് ബിജു നാരായണന്‍. ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയ ഗാനങ്ങള്‍ സമ്മാനിച്ച പ്രിയഗായകന്റെ ഭാര്യയുടെ മരണം ആരാധകരേയും ഏറെ സങ്കടപ്പെടുത്തിയിരുന്നു. 44ാം വയസ്സില്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു ശ്രീലത വിടവാങ്ങിയത്. പ്രിയപ്പെട്ടവളുടെ മരണമെന്ന സത്യത്തോട് ഇനിയും പൊരുത്തപ്പെടാന്‍ ആയിട്ടില്ല ബിജുവിനും മക്കള്‍ക്കും. രണ്ട് വർഷം മുമ്പാണ് ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചത്. ഇപ്പോഴിതാ ശ്രീലതയുടെ ഓർമദിനത്തിൽ ബിജു നാരായണന്‍ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. പകരം തരാന്‍ ഇനിയൊന്നുമില്ലെന്ന ഗാനത്തിനൊപ്പം തങ്ങളുടെ ജീവിതത്തിലെ മനോഹരനിമിഷങ്ങളുടെ ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ച വീഡിയോയാണ് ബിജു നാരായണന്‍ പോസ്റ്റ് ചെയ്തത്. ഓര്‍മ്മകളിലൂടെ ശ്രീ എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്.

പത്ത് വർഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയും വിവാഹം. എറണാകുളം മഹാരാജാസ് കോളേജിൽ ഒന്നിച്ച് പഠിച്ചവരാണ് ഇരുവരും. പ്രീഡിഗ്രി കാലത്ത് തന്നെ ഗായകനെന്ന രീതിയിൽ ഏറെ പ്രശസ്തനായിരുന്ന ബിജു നാരായണൻ, യൂണിവേഴ്സിറ്റി മത്സരങ്ങളിലെ മിന്നും താരമായിരുന്നു.

“ഒരുപാട് ആരാധികമാരുണ്ടായിരുന്നെങ്കിലും ബിജുവിന്റെ പ്രണയം ശ്രീലതയോടായിരുന്നു. മഹാരാജാസിൽ എല്ലാവർക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നെന്നും താനായിരുന്നു പലപ്പോഴും അവരുടെ പ്രണയത്തിലെ ഹംസമായി പിണക്കങ്ങൾ തീർക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതെന്നും,”

ബിജു നാരായണന്റെയും ശ്രീലതയുടെയും പ്രണയകാലം ഓർത്ത് നടനും ബിജു നാരായണന്റെ ക്ലാസ്മേറ്റുമായ ടിനി ടോം അന്ന് പറഞ്ഞതിങ്ങനെയായിരുന്നു. കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെ 2019 ആഗസ്ത് 13നാണ് ശ്രീലത മരിക്കുന്നത്. ശ്വാസകോശസംബന്ധിയായ കാൻസർ നാലാമത്തെ സ്റ്റേജിൽ വൈകിയാണ് തിരിച്ചറിഞ്ഞത്.

Noora T Noora T :