ശരണ്യയുടെ മുൻ ഭർത്താവിനെ തേടിപ്പോയവർക്ക് കിട്ടിയത് ശ്യാമള സേവ്യർ എന്ന ആർ.എൽ.വി ശ്യാമളയെ ; സോഷ്യൽ മീഡിയയിലെ വൈറൽ ഡാൻസ് മുത്തശ്ശിയായിരുന്നോ ബിനു സേവ്യറിന്റെ അമ്മ; അമ്പരപ്പോടെ ആരാധകർ !

കുറച്ചുദിവസങ്ങളായി നടി ശരണ്യയുടെ മരണവും അതിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളുമായി എങ്ങും. . ഇതിനിടയിൽ പലരും തേടിയത് ശരണ്യയുടെ മുൻ ഭർത്താവിനെ കുറിച്ചായിരുന്നു . ആ അന്വേഷണം ഏറ്റവും ഒടുവിൽ എത്തിനിന്നത് സോഷ്യൽമീഡിയയിലെ വൈറൽ ഡാൻസ് മുത്തശ്ശിയുമായി ബന്ധപ്പെട്ടാണ്. അഭിനയരംഗത്ത് അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും സജീവമായ ശ്യാമള സേവ്യർ എന്ന ആർ.എൽ.വി ശ്യാമളയുടെ മകൻ ബിനു സേവ്യർ ആണ് ശരണ്യയെ വിവാഹം ചെയ്തിരുന്നത്.

ശരണ്യയുടെ അസുഖവിവരം അറിഞ്ഞുകൊണ്ടുതന്നെനയാണ് ശ്യാമള സേവ്യറിന്റെ മകൻ ശരണ്യയെ വിവാഹം ചെയ്തത്. പിന്നീട് സംഭവിച്ചത് അവരുടെ സ്വകര്യ വിഷയങ്ങൾ ആണ് താനും. ഇതിനിടയിലാണ് സോഷ്യൽമീഡിയയിലെ വൈറൽ ഡാൻസ് മുത്തശ്ശി ശ്യാമള സേവ്യർ എന്ന ആർ.എൽ.വി ശ്യാമളയും കുടുംബവും ചർച്ചചെയ്യപ്പെടുന്നതും.

അറുപത് വയസിന് ശേഷമാണ് ശ്യാമള സേവ്യർ എന്ന ആർ.എൽ.വി ശ്യാമള അഭിനയരംഗത്തേക്ക് എത്തുന്നത്. പ്രമുഖ നടി സുഹാസിനിക്കൊപ്പമുള്ള പരസ്യചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്കുള്ള വരവ്. അടുത്തിടെ അനു സിത്താരയായും ആയി പങ്കിട്ട നൃത്ത രംഗങ്ങൾ ഏറെ വൈറലായിരുന്നു.

ഏറ്റവും ഒടുവിൽ ശ്യാമള അനു സിത്താരയ്ക്ക് ഒപ്പം എത്തിയ നിമിഷങ്ങൾ ആണ് വൈറലായി മാറിയത്. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിൽ എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തിൽ എം.ജി.ശ്രീകുമാർ ആലപിച്ച ‘ഹരിചന്ദന മലരിലെ’ എന്ന പാട്ടിനൊപ്പമാണ് അനു സിത്താരയുടെയും ശ്യാമളയുടെയും നൃത്തം വൈറലായത്. പ്രാചി തെഹ്‌ലാൻ, രഞ്ജിനി ജോസ്, മുന്ന സൈമൺ, ശ്രിന്ദ, അഞ്ജു കുര്യൻ തുടങ്ങി നിരവധി പ്രമുഖർ ആണ് പ്രതികരണം നടത്തിയത്.

പ്രായം തളർത്താത്ത ചുറുചുറുക്കുമായി എത്തിയ ശ്യാമളക്ക് നിറഞ്ഞ സ്വീകരണമാണ് സോഷ്യൽ മീഡിയ നൽകിയത്. തീർത്തും അതിശയിപ്പിച്ചുകൊണ്ടായിരുന്നു ശ്യാമളയുടെ ഡാൻസ് ചുവടുകൾ. മോഹൻലാൽ അടക്കമുള്ള പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ശ്യാമളയുടെ സോഷ്യൽ മീഡിയ പേജിലുണ്ട്.

തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്ന് 1969 മുതൽ 75 കാലഘട്ടത്തിൽ ഭരതനാട്യം ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും ചെയ്തിട്ടുണ്ട് ശ്യാമള. ശേഷം ചിന്മയ മിഷൻ സ്കൂളിലും ആംഗ്ലോ ഇന്ത്യൻ സ്കൂളിലും കേന്ദ്രീയവിദ്യാലയത്തിലുമെല്ലാം നൃത്താധ്യാപികയായി ജോലി നോക്കിയ ശേഷമാണു മകൻ ബിജു ട്രൂപ്പ് തുടങ്ങിയപ്പോൾ അതിൽ ചേരുന്നത്.

ബിനു സേവ്യർ, ബിജു സേവ്യർ എന്നീ രണ്ടു ഇരട്ടക്കുട്ടികൾ ആണ് ശ്യാമളക്ക്. അതിൽ ബിനുവാണ് അന്തരിച്ച നടി ശരണ്യയുടെ മുൻ ഭർത്താവ്. ഇപ്പോൾ അദ്ദേഹം വീണ്ടും വിവാഹിതനാണ്. നൃത്തസംവിധായകൻ ആണ് ബിജു സേവ്യർ എന്ന ബിജു ധ്വനിതരംഗ്. പ്രഗത്‌ഭരായ നടിമാർക്ക് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട് അദ്ദേഹം.

about saranya sasi

Safana Safu :