കേരളത്തിൽ ആ വസ്ത്രം ഇല്ലാത്ത കാലം; ലാലേട്ടന് ആദ്യം എത്തിച്ച് നൽകിയത് ഞാനായിരുന്നു! വെളിപ്പെടുത്തലുമായി പൂർണിമ ഭാഗ്യരാജ്

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു മോഹൻലാലും പൂർണിമ ഭാഗ്യരാജും.. മനോഹരമായ ഗാനങ്ങളാലും ഈ ചിത്രം പ്രേക്ഷക ഹൃദയങ്ങളിൽ ചിരകാല പ്രതിഷ്ഠ നേടി. മോഹൻലാലിൻറെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രം കൂടിയായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ലാലേട്ടന്റെ ആദ്യ ചിത്രമെന്ന നിലയിൽ ഫാസിൽ സംവിധാനം ചെയ്ത സിനിമ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ മോഹൻലാലിനെക്കുറിച്ച് പൂർണിമ സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മോഹൻലാലിന് ആദ്യമായി ജീൻസ്‌ വാങ്ങിക്കൊടുത്ത് താനാണ് എന്നാണ് പൂർണ്ണിമ പറയുന്നത്. ‘കേരളത്തിൽ ജീൻസ്‌ എത്താത്ത കാലമാണ്. ബോംബയിൽ നിന്നും ഷൂട്ട് കഴിഞ്ഞു വരുന്ന തന്നോട് ജീൻസ്‌ വാങ്ങിക്കൊണ്ടു വരാമോ എന്ന് ലാൽ ആണ് ചോദിച്ചത്. ആദ്യമായി ജീൻസ്‌ വാങ്ങിയ കാര്യം വളരെ രസകരമായ ഓർമയാണെന്നും പൂർണ്ണിമ പറയുന്നു

മഞ്ഞിൽ വിരിഞ്ഞപൂക്കൾ എന്ന സിനിമയിൽ മോഹൻലാൽ അഭിനയിക്കുന്നത് കണ്ടപ്പോൾ എന്താകും ഈ നടന്റെ കാര്യം എന്ന്സംശയമുണ്ടായിരുന്നുവെന്ന് ഒരിക്കൽ സംവിധായകൻ ഫാസിൽ പറയുകയുണ്ടായി

അവസാനമായി ഫൈറ്റ് ചെയ്യാനുള്ള ദിവസം ലാലിൻറെ കാലിൽ ഒരാക്സിഡന്റിൽ പ്ലാസ്റ്റർ ഇടേണ്ടി വന്നു. എന്നാൽ അതൊരനുഗ്രഹമായി മാറിയ കഥയാണ് ഫാസിൽ പറയുന്നത്. ആശുപത്രിയിൽ നിന്നും കാലിൽ പ്ലാസ്റ്ററിട്ടു അഭിനയിച്ചത് വളരെ ക്ലിക് ആയി. കുട്ടികൾ വരെ വോക്കിങ് സ്റ്റിക്കുമായി നടക്കുന്ന മോഹൻലാലിനെ ഇമിറ്റേറ്റ് ചെയ്തു കാണിച്ചു. അതൊരു ഭാഗ്യമായി എന്ന് ഫാസിൽ ഒരു അഭിമുഖത്തിൽ പറയുന്നു.

Noora T Noora T :