ഇത് പേളിയ്ക്ക് ഭീഷണിയാകും; പേളിയെ വെല്ലുന്ന ഡബ്സ്മാഷുമായി കുഞ്ഞു നില; കയ്യടികളോടെ ആരാധകർ !

പേളി മാണിയുടെ നിലാ വാവ ജനിച്ചുവീണത് തന്നെ സോഷ്യൽ മീഡിയയിൽ താരമായിക്കൊണ്ടാണ്. മകളുടെ ജനനം മുതലുളള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പേളി പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ കുഞ്ഞു നിലയുടെ വിശേഷങ്ങൾ അപ്പപ്പോൾ മലയാളികൾ അറിയാറുണ്ട്.

ഇപ്പോഴിതാ മകൾക്കൊപ്പമുളള ഡബ്സ്മാഷ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പേളി മാണി. അമ്മയോടെ ചേർന്നു കിടക്കുന്ന നിലയെയാണ് വീഡിയോയിൽ കാണാനാവുക. ഇടയ്ക്ക് കുഞ്ഞു നില ചിരിക്കുന്നുമുണ്ട്. മകൾക്കൊപ്പമുളള പേളിയുടെ വീഡിയോയ്ക്ക് സിനിമാ താരങ്ങൾ അടക്കമുളളവർ കമന്റ് ചെയ്തിട്ടുണ്ട്.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്. മാർച്ച് 20നായിരുന്നു നിലയുടെ ജനനം.

”അവളെ ആദ്യമായി ഞങ്ങൾ കയ്യിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. വളരെ വിലപ്പെട്ടത്. അത്തരമൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അത് ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടു. അതിനാലാണ് ചന്ദ്രൻ എന്നർഥം വരുന്ന നില എന്ന പേര് അവൾക്ക് നൽകിയത്.” എന്നാണ് മകളുടെ പേര് വെളിപ്പെടുത്തികൊണ്ട് പേളി കുറിച്ചത്.

ABOUT KUNJU NILA

Safana Safu :