‘ദക്ഷിന് അഭിനയിക്കാന്‍ ഇഷ്ടമാണ്, കുട്ടികളല്ലേ..അഛന്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ അവര്‍ക്കും ആഗ്രഹം തോന്നാം ; പക്ഷെ ഞാനവനോട് പറഞ്ഞിട്ടുണ്ട്…. ; സംയുക്ത മകന് നൽകിയ ഉപദേശം കണ്ടോ ?

മലയാളികളുടെ പ്രിയ താരജോഡികളാണ് നടൻ ബിജു മേനോനും നായിക സംയുക്ത വർമയും. ഇതുവരെ ഒരു ആരാധകർക്കും പഴിപറയാനും ട്രോൾ ചെയ്യാനുമൊന്നും ഇടകൊടുക്കാത്ത താര ദമ്പതികൾ കൂടിയാണ് സംയുകതയും ബിജു മേനോനും.

വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും ഇന്നും മലയാളികളുടെ പ്രിയതാരമാണ് സംയുക്ത മേനോന്‍. സംയുക്തയുടെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയാണ്. വിവാഹ ശേഷം അഭിനയലോകത്ത് നിന്ന് മാറിയെങ്കിലും പൊതു വേദികളിലെല്ലാം താരമിപ്പോഴും സജീവമാണ്.

കേവലം മൂന്ന് വര്‍ഷം മാത്രമേ സിനിമയില്‍ അഭിനയിച്ചുള്ളൂവെങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധക മനസില്‍ കയറിപ്പറ്റാന്‍ അവര്‍ക്ക് സാധിച്ചു. അത് തന്നെയാണ് അവരുടെ തിരിച്ചു വരവിനായി സിനിമാ ലോകം കാത്തിരിക്കുന്നതും.

ഭര്‍ത്താവ് ബിജു മേനോനും മകന്‍ ദക്ഷിനുമൊപ്പം സമയം ചിലവിടുന്നതാണ് തന്റെ ഇപ്പോഴത്തെ പ്രധാന പരിപാടിയെന്നാണ് ഒരു അഭിമുഖത്തിൽ സംയുക്ത പറയുന്നത്. മകന്‍ ദക്ഷിനെ സ്‌ക്രീനില്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് സംയുക്തയുടെ മറുപടിയിങ്ങനെയായിരുന്നു. ‘ദക്ഷിന് അഭിനയിക്കാന്‍ ഇഷ്ടമാണ്. സിനിമ എന്നത് ഒരു ഫാന്റസി ലോകമല്ലേ. ഒരുപാട് നിറങ്ങളുള്ള ലോകം. കുട്ടികളല്ലേ..അഛന്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ അവര്‍ക്കും ആഗ്രഹം തോന്നാം.

ഞാനെപ്പോഴും ദക്ഷിനോട് പറയാറുണ്ട്. നമുക്ക് എത്ര കഴിവുണ്ടായിട്ടോ, നമ്മള്‍ എത്ര കഠിനാദ്ധ്വാനം ചെയ്തിട്ടോ കാര്യമില്ല. ‘തലേവര’ എന്നൊരു കാര്യമുണ്ട്. അതുണ്ടെങ്കിലേ നമുക്ക് സിനിമാ രംഗത്ത് നിലനില്‍ക്കാനാകുമെന്ന്.

കഴിവുള്ള ഒരുപാട് പേര്‍ സിനിമയില്‍ എത്താതെ പോയിട്ടുണ്ട്. സിനിമയില്‍ നമ്മള്‍ കാണുന്നവരേക്കാള്‍ കണ്ടിട്ടുള്ളവരേക്കാള്‍ കഴിവുള്ള എത്രയോ പേര്‍!. ചില സമയത്ത് കഴിവും കഠിനാധ്വാനവും മാത്രം പോരാതെ വരും സിനിമയില്‍. തലേവര കൂടി വേണം. അതു കൊണ്ട് തന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ട് കണ്ണ് മഞ്ഞളിക്കേണ്ടന്നാണ് ഞാന്‍ ദക്ഷിനോട് പറയാറ്’, സംയുക്ത പറയുന്നു.

about samyuktha varma

Safana Safu :