തിയേറ്ററുകള്‍ തുറക്കുന്നതിന് പകരം തങ്ങള്‍ക്ക് വേണ്ട ചില പരിഗണനകള്‍ മാനിക്കണമെന്ന് നിര്‍മ്മാതാവ് അനില്‍ തോമസ്

തിയേറ്ററുകള്‍ പെട്ടന്ന് തുറക്കുന്നതിന് പകരം തങ്ങള്‍ക്ക് വേണ്ട ചില പരിഗണനകള്‍ മാനിക്കണമെന്ന് നിര്‍മ്മാതാവ് അനില്‍ തോമസ്.

കറന്റ് ഫിക്സഡ് ചാര്‍ജ് മുതല്‍ തിയേറ്റര്‍ അടഞ്ഞു കിടന്ന സമയത്തെ വിനോദ നികുതി വരെ ഒഴിവാക്കി തരണമെന്നാണ് അനില്‍ തോമസ് പറയുന്നത്. ഇതെല്ലാം പരിഗണിക്കാതെയാണ് തിയേറ്റര്‍ തുറക്കുന്നതെങ്കില്‍ അത് തിയേറ്റര്‍ ഉടമകളുടെ മരണം ഉറപ്പാക്കുമെന്നും അനില്‍ അഭിപ്രായപ്പെട്ടു.

അനില്‍ തോമസിന്റെ വാക്കുകള്‍

പ്രിയപ്പെട്ട മന്ത്രി ഈ പരിഗണന ഞങ്ങള്‍ സ്വാഗതം ചെയുന്നു, പക്ഷെ ഞങ്ങള്‍ക്ക് അത്യാവശം വേണ്ട പരിഗണന അങ്ങയുടയും ബഹുമാനപെട്ട മുഖ്യമന്ത്രിയുടെയും മുമ്പില്‍ പല തവണ സമര്‍പ്പിച്ചിട്ട് നാളുകളായി. ഉപയോഗിക്കാത്ത കറന്റിന് ഫിക്സഡ് ചാര്‍ജ് ഒഴിവാക്കണം. അടഞ്ഞുകിടന്ന കാലത്തേ വിവിധ നികുതികള്‍ ഒഴിവാക്കണം. മഹത്തായ കേരളം മാത്രം ഈടാക്കുന്ന വിനോദനികുതി എന്ന ഇരട്ട നികുതി ഒഴിവാക്കണം. ബാങ്കുകളില്‍ നിന്നും ലഭിക്കേണ്ട മൊറൊട്ടോറിയം, ലോണ്കളുടെ പുനര്‍ക്രമീകരണം നടത്തണം.

മേല്‍സൂചിപ്പിച്ച വിഷയങ്ങള്‍ നിലനില്‍പ്പിനായി ആവശ്യപ്പെട്ട ചിലത് മാത്രം, ഇതല്ലേ ആദ്യം പരിഗണിക്കേണ്ടത്. അത് വഴി കോവിഡിനൊപ്പം ജീവിക്കാന്‍ സഹായിക്കുക, മരണമാണ് അനിവാര്യത എന്ന തോന്നല്‍ സിനിമാമേഖലയില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടത് ഒരു ഭരണകൂടത്തിന്റെ മിനിമം കടമയാണ്. അടിക്കുറിപ്പ് :ഒരു ചൂണ്ട ഇട്ടാല്‍ കൊത്തുന്ന അവസ്ഥയില്‍ അല്ല, തുറന്നൊള്ള എന്ന് പറഞ്ഞാല്‍ പരിഹരിച്ചു തരേണ്ട ഏറ്റവും കുറഞ്ഞ കാര്യങ്ങള്‍ ലഭിക്കാതെ തുറക്കല്‍ എന്ന ചൂണ്ടയില്‍ ഇപ്പോള്‍ കൊത്തിയാല്‍ മരണം ഉറപ്പാണ്, അത് കൊണ്ട് ജീവിക്കാന്‍ സാഹചര്യം ഉണ്ടാക്കണം. ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നു.

Noora T Noora T :