കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആനമലിയില്‍ ചിത്രീകരണം ; ശിവകാര്‍ത്തികേയന്റെ സിനിമയ്ക്ക് പൂട്ടിട്ട് പോലീസ് !

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തമിഴ്‌നാട്ടിലെ ആനമലിയില്‍ ചിത്രീകരണം നടത്തിയ നടന്‍ ശിവകാര്‍ത്തികേയന്റെ സിനിമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. താരത്തിന്റെ ഡോണ്‍ എന്ന സിനിമയാണ് ആനമല മുക്കോണം പാലത്തിനടുത്തായി ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരുന്നത് . ഷൂട്ടിങ്ങ് വിവരം അറിഞ്ഞ് സമീപവാസികള്‍ താരത്തെ കാണാനായി തടിച്ച് കൂടുകയതോടെ കൊവിഡ് മാനദണ്ഡങ്ങളൊക്കെ നിഷ്‌ഫലമായി .

ഏകദേശം 500 പേരാണ് സ്ഥലത്ത് സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും തടിച്ച് കൂടിയത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയും ചിത്രീകരണം നിര്‍ത്തിക്കുകയും ചെയ്തു.

ആളുകള്‍ തടിച്ച് കൂടിയതിന് പുറമെ പാലത്തിനരികില്‍ സിനിമ പ്രവര്‍ത്തകരുടെ വാഹനങ്ങളും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് ഗതാഗതകുരിക്കും ഉണ്ടായിരുന്നു. സ്ഥലത്തെത്തിയ തഹസില്‍ദാരും പൊലീസുകാരും അന്വേഷണത്തില്‍ ചിത്രീകരണത്തിന് അനുവാദം വാങ്ങിയില്ലെന്ന് കണ്ടെത്തി. സിനിമ ഷൂട്ടിങ്ങിനെ കുറിച്ച് റവന്യു വകുപ്പിനോ, പൊലീസിനോ വിവരം ലഭിച്ചിരുന്നില്ല.

സംഭവത്തിൽ തഹസില്‍ദാര്‍ 19,400 രൂപ പിഴചുമത്തി. കൂടാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും, ഗതാഗതം സ്തംഭിപ്പിച്ചതിനും സംവിധായകന്‍ സിബി ചക്രവര്‍ത്തിയടക്കം 30 പേര്‍ക്കെതിരേ ആനമല പോലീസ് കേസ് എടുക്കുകയും ചെയ്തു.

about siva karthikeyan

Safana Safu :