ഇതൊന്നും പോരാ കൂടുതൽ ചിത്രങ്ങൾ വേണം’; നസ്റിയയോട് മേഘ്ന രാജ് പറഞ്ഞ ആവശ്യം ; ഫഹദ് ഫാസിലിന്റെ പിറന്നാൾ ഇരുവരും ആഘോഷമാക്കിയത് ഇങ്ങനെ !

സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കളെ അറിയാൻ ആരാധകർക്ക് എന്നും താല്പര്യമാണ്. മുൻ നിര താരങ്ങൾ ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ അതിനു പിന്നിലെ വിശേഷങ്ങൾക്കായി ആരാധകരും സെർച്ച് ചെയ്യാറുണ്ട്.

അത്തരത്തിൽ സിനിമാ ലോകത്തെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് നസ്രിയ നസീമും മേഘ്ന രാജും. ഭർത്താവ് മരിച്ച സമയത്ത് മാനസികമായി തകർന്നിരിക്കുമ്പോൾ തനിക്ക് താങ്ങായി നിന്നവരിൽ ഒരാൾ നസ്രിയയാണെന്ന് മേഘ്ന മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനത്തിൽ ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മേഘ്ന. നസ്രിയയ്ക്കും ഫഹദിനുമൊപ്പമുള്ള പഴയ ചിത്രമാണിത്. ഇന്നലെയായിരുന്നു ഫഹദിന്റെ പിറന്നാൾ.

നസ്രിയയെ ടാഗ് ചെയ്ത ചിത്രത്തിൽ കൂടുതൽ ചിത്രങ്ങൾ വേണമെന്നായിരുന്നു മേഘ്ന ആവശ്യപ്പെട്ടിരിക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ മലയാള ചിത്രം മാഡ് ഡാഡിൽ നസ്രിയയും മേഘ്നയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് തൊട്ട് ഇരവരും അടുത്ത സുഹൃത്തുക്കളാണ്.

ഭർത്താവ് ചിരഞ്ജീവി സർജയുടെ പെട്ടെന്നുള്ള വിയോഗത്തിൽ തകർന്നു പോയ തനിക്കൊപ്പം നിന്നത് നസ്രിയയാണെന്ന് മേഘ്ന തുറന്നു പറഞ്ഞിരുന്നു. നസ്രിയയും ഫഹദുമായും തനിക്ക് അടുപ്പമുണ്ട്.

തന്നെ ആശുപത്രിയിലും അവർ സന്ദർശിച്ചിരുന്നു. നസ്രിയയെ വർഷങ്ങളായി തനിക്ക് അറിയാം.നടി അനന്യയും തന്റെ അടുത്ത സുഹൃത്താണെന്നും മേഘ്ന പറഞ്ഞിരുന്നു. ആ രണ്ട് പെൺകുട്ടികളുമാണ് തന്റെ ധൈര്യം. തന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും അവർ ഇരുവരും ഉണ്ടെന്നും മേഘ്ന പറഞ്ഞു.

ഫഹദിന്റെ പിറന്നാൾ ദിവസം നസ്രിയയും ഇൻസ്റ്റഗ്രാമിൽ മനോഹരമായ കുറിപ്പ് പങ്കുവെച്ചിരുന്നു. ദുൽഖർ സൽമാൻ, പൃഥ്വിരാജ് തുടങ്ങി സിനിമയിൽ ഫഹദിന്റെ അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു.

about nazriya

Safana Safu :