അവളുടെ ആത്മാവുമായി പ്രണയത്തിലായിപോയി,; ബാഹ്യ സൗന്ദര്യം ക്ഷയിച്ചാലും, മറ്റെന്തൊക്കെ മാറ്റങ്ങൾ ദിവസങ്ങൾ സംഭവിച്ചാലും ആത്മാവ് ഒരിക്കലും പ്രായമാവുകയില്ല, ; ആരാധകരുടെ സംശയം ശരിതന്നെ; ബന്ധം പരസ്യമാക്കി ആര്യനും ഷബാനയും!

മലയാളം സീരിയലുകൾ പോലെ തന്നെ അന്യ ഭാഷാപരമ്പരകൾക്കും ആരാധകരേറെയാണ് . അതിൽ അഭിനയിക്കുന്ന താരങ്ങളെയും മലയാളി പ്രേക്ഷകർക്ക് നന്നായി അറിയാം.. അതിനു ഉത്തമ ഉദാഹരങ്ങൾ ആയ പരമ്പരകൾ ആണ് സെമ്പരത്തിയും പാണ്ട്യൻ സ്റ്റോഴ്‌സും അടക്കമുള്ള പരമ്പരകൾ. മലയാളത്തിലെ ചെമ്പരത്തി, സാന്ത്വനം പരമ്പരകളുടെ തമിഴ് പതിപ്പുകൾ ആണ് ഇവയൊക്കെ.

ഇവയിൽ അഭിനയിക്കുന്ന താരങ്ങൾക്കും മലയാളി പ്രേക്ഷക മനസ്സിൽ സ്ഥാനമുണ്ട് . മലയാളത്തിൽ അത്ര സജീവം അല്ലെങ്കിലും പ്രിയ രാമനും സുചിതയും ഒക്കെയാണ് ഈ പരമ്പരകളിൽ നായികമാരായി തിളങ്ങുന്നത്. ഇവരെപോലെത്തന്നെ ആണ് മറ്റുള്ള കഥാപാത്രങ്ങളുമായി എത്തുന്ന താരങ്ങളും അത്തരത്തിൽ പ്രേക്ഷകരുടെ പ്രിയങ്കരർ ആയ താരങ്ങൾ ആണ് നടൻ ആര്യനും നടി ഷബാനയും. ഇരുവരുടെയും പുതിയ സന്തോഷവാർത്തയാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

തമിഴ് മിനി സ്ക്രീനിലെ പ്രിയങ്കരർ ആണ് രണ്ടുപേരും. ജനപ്രിയ പരമ്പരകളായ സെമ്പരത്തിയിലൂടെയും, ഭാഗ്യലക്ഷ്മി പരമ്പരയിലൂടെയും ആണ് ഇരുവരും പ്രേക്ഷകപ്രീതി നേടിയെടുത്തത്. തങ്ങളുടെ പ്രിയപെട്ടവർ പ്രണയത്തിലാണ് എന്ന സംശയം നേരത്തെ തന്നെ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന പോസ്റ്റാണ് ഇപ്പോൾ ഇരുവരും പങ്കുവച്ചത്.

സെമ്പരത്തി ഫെയിം ആണ് ഷബാന, ഭാഗ്യലക്ഷ്മി ഫെയിം ആണ് ആര്യൻ എന്ന വേലു ലക്ഷ്മണൻ. ഷബാനയും ആര്യനും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഇരുവരുടെയും വിവാഹവാർത്ത പുറത്തുവരുന്നത്. ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് സംശയങ്ങൾക്ക് പരിഹാരം നൽകിയത്.

പുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ, ഇരുവരും മോതിരമിട്ട കൈകൾ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ഇതോടെയാണ് വിവാഹവാർത്ത മാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ ഷബാനയും ആര്യനും ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അവളുടെ ആത്മാവുമായി പ്രണയത്തിലായിപോയി,എന്നുകുറിച്ചുകൊണ്ടാണ് ആര്യൻ എത്തിയത്. ബാഹ്യ സൗന്ദര്യം ക്ഷയിച്ചാലും, മറ്റെന്തൊക്കെ മാറ്റങ്ങൾ ദിവസങ്ങൾ സംഭവിച്ചാലും ആത്മാവ് ഒരിക്കലും പ്രായമാവുകയില്ല, അത് നശ്വരമാണ് എന്ന് കുറിച്ചുകൊണ്ടാണ് പ്രിയപ്പെട്ടവളുടെ ഒപ്പമുള്ള മനോഹരനിമിഷം ആര്യൻ പങ്കുവച്ചത്. നിങ്ങളെന്നെ വിസ്മയിപ്പിക്കുന്നതിൽ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല എന്ന മറുപടിയാണ് ഷബാന നൽകിയത്.

ഇരുവരുടെയും ചിത്രങ്ങളും പോസ്റ്റും വൈറലായതോടെ നിരവധി ആശംസകൾ ആണ് ലഭിക്കുന്നത്. സുഹൃത്തുക്കളും ആരാധകരും ആശംസകൾ പങ്കിട്ടുകൊണ്ട് രംഗത്ത് എത്തി. ഈ വർഷം മെയ് മാസം മുതലാണ് ഇരുവരും ഡേറ്റിങ്ങിൽ ആണ് എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഒരിക്കൽ ഒരു ആരാധിക പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ ഷബാനയെ ടാഗ് ചെയ്തുകൊണ്ട് ആര്യൻ കുറിച്ച വാക്കുകൾ ഏറെ വൈറലായിരുന്നു.

about tamil serial

Safana Safu :