ജനപ്രിയനായകൻ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് ; ദിലീപിന്റെ വക ഉഗ്രൻ ഓണസമ്മാനം; ‘മ’ കോമഡി മാമാങ്കമൊരുങ്ങുന്നു !

മലയാളി പ്രേക്ഷകരുടെ ജനപ്രിയ നടനാണ് ദിലീപ്. കോമഡിയും സീരിയസ് കഥാപാത്രങ്ങളും മാത്രമല്ല മാസ്സ് ലുക്കിലും പ്രേക്ഷകരെ അതിശയിപ്പിക്കാൻ ദിലീപിന് സാധിച്ചിട്ടുണ്ട് . സി ഐഡി മൂസയും മീശമാധവനും പാണ്ടിപ്പടയും തുടങ്ങി രാമലീലയുൾപ്പടെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന സിനിമകൾ നിരവധിയാണ് . ടെലിവിഷനിൽ ഇപ്പോഴും ഈ ചിത്രങ്ങൾക്ക് മികച്ച കാഴ്ചക്കാരുണ്ട്.

മിമിക്രിയിലൂടെയാണ് ദിലീപ് സിനിമയിൽ എത്തുന്നത്. ദിലീപിന്റെ പഴയ സ്കിറ്റുകളും ഹാസ്യ പരിപാടികളുമെല്ലാം സോഷ്യൽ മീഡിയയിലും മിനിസ്ക്രിനിലുമെല്ലാം ഇന്നും ചർച്ചാ വിഷയമാണ്. സിനിമയിൽ സജീവമായതോടെ സ്റ്റേജ് ഷോകളിൽ നിന്ന് താരം മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ ചിരിപ്പിക്കാനായി താരം മിനിസ്ക്രീനിൽ എത്തുകയാണ്.

ഓണം സ്പെഷ്യൽ പരിപാടിയായ ‘മ’ കോമഡി മാമാങ്കം എന്ന് പരിപാടിയിലുടെയാണ് ജനപ്രിയനായകൻ പ്രേക്ഷകരുടെ സ്വീകരണമുറിയിൽ എത്തുന്നത്. ദിലീപ് മാത്രമല്ല, നടനോടൊപ്പം വൻ താരനിരാണ് പരിപാടിയിൽ അണിനിരക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഷോയിൽ എത്തുന്നത്. ഓഗസ്റ്റ് 14, 15 തീയതികളിലാണ് ഏഷ്യനെറ്റിൽ ‘മ’ കോമഡി മാമാങ്കം സംപ്രേക്ഷണം ചെയ്യുന്നത്.

പരിപാടിയുടെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇത്തരത്തിലുള്ള ഷോ കളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു താരം. ദിലീപിന്റെ തിരിച്ചു വരവായിരിക്കും ഈ ഷോയെന്നാണ് പ്രെമേ വീഡിയോ നൽകുന്ന സൂചന. മിനിസ്ക്രീനലേയ്ക്കുള്ള നടന്റെ തിരിച്ചു വരവ് പ്രേക്ഷകർ ആഘോഷമാക്കിയിട്ടുണ്ട്. പരിപാടിയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

2019 ലാണ് ദിലീപിന്റെ ചിത്രം പുറത്ത് വരുന്നത്. ജാക്ക് ആൻഡ് ഡാനിയേൽ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. കേശു ഈ വീടിന്റെ നാഥൻ, പ്രൊഫസർ ഡിങ്കൻ,ഖലാസി, പറക്കും പാപ്പൻ, സിഐഡി മൂസ2, ഈ പറക്കും തളിക 2, വാളയാർ പരമശിവൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ദിലീപ് ചിത്രങ്ങൾ. കേശു ഈ വീടിന്റെ നാഥൻ, പ്രൊഫസർ ഡിങ്കൻ എന്നിവയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഫാൻസ് പേജുകളിലൂടെ ദിലീപിന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ ആരാധകർ അറിയുന്നുണ്ട് . കാവ്യയും സമൂഹമാധ്യമങ്ങളിൽ സജീവമല്ല. വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് കാവ്യാ . കാവ്യയും ദിലീപും സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും മകൾ മീനാക്ഷി സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറസാന്നിധ്യാണ്. ചിത്രങ്ങളും തന്റെ വീഡിയോയും പങ്കുവെയ്ക്കാറുണ്ട്.

about dileep

Safana Safu :