ദൈവങ്ങളുടെ പേര് ഇട്ട് സിനിമ പിടിച്ചാൽ ദൈവങ്ങൾ കോപിക്കുമോ? ; ഇല്ല, പക്ഷെ നോവുന്ന സമൂഹം വേറെയുണ്ട് ; സോഷ്യൽ മീഡിയ പറയുന്ന ആ സമൂഹം ഇതാണ് !

നാദിര്‍ഷായുടെ പുതിയ സിനിമ ‘ഈശോ , നോട്ട് ഫ്രംദ ബൈബിളും കേശു ഈ വീടിന്റെ നാഥനും വിവാദത്തില്‍ മുങ്ങുമ്പോൾ സോഷ്യൽ മീഡിയയിൽ മതത്തെ ആസ്പദമാക്കിയുള്ള ചർച്ചകളും നടക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിനു പിന്നാലെയാണ് നാദിർഷയ്‌ക്കെതിരെ വിവാദം ഉണ്ടായത് .

സിനിമയുടെ പേര് ക്രിസ്ത്യൻ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ചിലർ ആരോപിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഉന്നയിക്കപ്പെട്ട ഒരു ചോദ്യം ഇപ്പോൾ മറ്റൊരു ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ് . ഷഫീഖ് ഖാൻ എന്ന പേരിലുള്ള അകൗണ്ടിൽ നിന്നും ചോദിച്ച ചോദ്യം ഇങ്ങനെയാണ്, ” ദൈവങ്ങളുടെ പേര് ഇട്ട് സിനിമ പിടിച്ചാൽ ദൈവങ്ങൾ കോപിക്കുമോ?” ചോദ്യത്തിന് വളരെയധികം പ്രസക്തി ഉണ്ട്.

“ദൈവത്തിന്റെ ഭക്തന്മാർ കോപിക്കും, അവരാണ് സർവ്വ ശക്തനെ കാത്തു രക്ഷിക്കുന്നത്” എന്നുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇത്രത്തോളം പുരോഗമനം പ്രസംഗിക്കുന്ന നാടായിട്ടും ഇന്നും സിനിമ കാണാതെ സിനിമയുടെ പേരിൽ മതം വ്രണപ്പെടുകയും അതിന്റെ പേരിൽ പരസ്പരം പോരടിക്കുകയും ചെയ്യുന്ന സമൂഹമാണ് ഇപ്പോൾ നമുക്ക് മുന്നിലുള്ളത്.

അതേസമയം, സാമുദായിക സംഘടനകളുടെ എതിർപ്പിനു പിന്നാലെ, സിനിമ പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോർജും പറഞ്ഞിരുന്നു. സിനിമ കാണുകപോലുംചെയ്യാതെ പ്രത്യേക അജൻഡവെച്ച് മനുഷ്യരെ വിഭജിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നാണ് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക പറയുന്നത്. വിവാദങ്ങൾ നിർഭാഗ്യകരമാണെന്നു സംവിധായകൻ സിബി മലയിൽ പറഞ്ഞു.

about eesho

Safana Safu :