മകള്‍ വളരെ ആക്ടീവാണ്, ഭര്‍ത്താവിന് അത് ഇഷ്ടമല്ല; അവള്‍ ചെറിയ കുട്ടിയല്ലേ എന്നൊക്കെ ചോദിക്കും ; പക്ഷെ മകൾക്കിഷ്ടമല്ലാത്തത് ഇതൊന്നുമല്ല ; നിത്യാദാസ് മകളെ കുറിച്ച് തുറന്നുപറയുന്നു !

മലയാള സിനിമയിൽ ചില നായികമാർ അധികകാലമൊന്നും തിളങ്ങി നിൽക്കണമെന്നില്ല. ഒന്നുരണ്ട് സിനിമകൾ ചെയ്താൽ പോലും മലയാളികൾക്ക് മറക്കാനാകാത്ത നടമാരാകാം. അത്തരത്തിൽ ഒരു നായികയാണ് നിത്യാ ദാസ്. പറക്കും തളികയിലെ സുന്ദരിയായി വന്ന് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടി. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി ഇപ്പോൾ തിരിച്ച് എത്തിയിരിക്കുകയാണ്.

സോഷ്യല്‍മീഡിയയില്‍ വളരെ ആക്റ്റീവാണ് ഇപ്പോൾ നിത്യാദാസ്. മകള്‍ക്കൊപ്പം നിരവധി റീല്‍സ് വീഡിയോകളാണ് നിത്യാദാസ് പങ്കുവെക്കാറുള്ളത്. മകള്‍ക്കൊപ്പമുള്ള സോഷ്യല്‍മീഡിയ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് നിത്യയിപ്പോള്‍. മകള്‍ നല്ല ആക്റ്റീവാണെന്നും മകളാണ് തന്റെ സോഷ്യല്‍മീഡിയ ഗുരുവെന്നുമാണ് ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിത്യ പറയുന്നത്.

‘ഞങ്ങള്‍ ഫോട്ടോസ് ഇടും. വല്ലപ്പോഴും റീല്‍സ് ചെയ്യും. എന്റെ പ്രൊഫൈല്‍ അത്ര സജീവമൊന്നുമല്ല. രസമെന്താണെന്ന് വെച്ചാല്‍ അരവിന്ദിന് അതിഷ്ടമില്ല. അദ്ദേഹം പറയും ഇപ്പോള്‍ പഠിത്തം തന്നെ ഫോണിലാണ്.

അതുകഴിഞ്ഞ് ബാക്കി സമയവും ഫോണില്‍ കളിക്കുന്നത് ശരിയല്ലെന്ന്. മാത്രമല്ല അവള്‍ ചെറിയ കുട്ടിയല്ലേ. പക്ഷേ അവളാണെങ്കില്‍ നേരെ തിരിച്ചാണ്. ഡാന്‍സ് കളിക്കാനും ഫാഷന്‍ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനുമൊക്കെ വലിയ ഇഷ്ടമാണ്. ഇങ്ങനെയാണെങ്കിലും നുന്നു അച്ഛന്റെ സമ്മതം കിട്ടിയ ശേഷമേ ചെയ്യാറുള്ളു,’ നിത്യാദാസ് പറഞ്ഞു.

അമ്മയെക്കണ്ടാല്‍ ചേച്ചിയെപ്പോലെയുണ്ടല്ലോയെന്ന് ചിലര്‍ ചോദിക്കുമ്പോള്‍ മകള്‍ക്ക് അത് ഇഷ്ടമല്ലെന്നും നിത്യാദാസ് പറയുന്നു. പയ്യന്മാര്‍ ചോദിക്കുമ്പോഴെങ്കിലും ചേച്ചിയാണെന്ന് പറഞ്ഞൂടേയെന്ന് താന്‍ നുന്നുവിനോട് ചോദിക്കാറുണ്ടെന്നും അഭിമുഖത്തില്‍ നിത്യ കൂട്ടിച്ചേര്‍ത്തു.

about nithyadas

Safana Safu :