ജീവിതത്തിലെ ആ പുതിയ തീരുമാനം എടുക്കുന്നു! ആരാധകർ കേൾക്കാൻ ആഗ്രഹിച്ച ആ വാർത്ത, പുറത്ത് വിട്ട് സൂരജ്! തുള്ളിച്ചാടി ആരാധകർ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നടനാണ് സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന ഒരൊറ്റ പരമ്പരയിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും നേടിയെടുക്കാൻ സാധിച്ച സൂരജ് സൺ മിക്ക വിശേഷങ്ങളും ആരാധകരുമായി പങ്കിടുന്ന കൂട്ടത്തിലുമാണ്.

യൂ ട്യൂബ് ചാനലിലൂടെയും അല്ലാതെയും തന്റെ വിശേഷങ്ങൾ സൂരജ് ആരാധകർക്കായി പങ്കുവെക്കാറുണ്ട്
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ തീരുമാനത്തെകുറിച്ചാണ് സൂരജ് പറയുന്നത്. അടുത്ത ട്രാൻസ്ഫോർമേഷൻ സമയമാണ്: ഇനി പുതിയ രൂപത്തിലേക്ക് താൻ കടക്കാൻ പോവുകയാണ് എന്ന് സൂരജ് സൺ പറയുന്നു.

സൂരജിന്റെ വാക്കുകൾ!

എല്ലാവർക്കും നമസ്കാരം 95 കിലോയിൽ നിന്നായിരുന്നു 75 കിലോ യിലേക്കുള്ള ട്രാൻസ്ഫോർമേഷൻ 75 കിലോയിൽ നിന്ന് 85 കിലോയിലേക്ക് വീണ്ടും ഒരു മാറ്റം. ഇപ്പോൾ 75 ലേക്ക് ഒരു ട്രാൻസ്ഫോർമേഷന് മനസ്സുകൊണ്ട് ഞാൻ തയ്യാറാകുന്നു.. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ കാണുന്നവർ എപ്പോഴും എന്നോട് ചോദിക്കാറുണ്ട്.

ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്ന എന്റെ ഭാരത്തെക്കുറിച്ച് അതുപോലെതന്നെ എന്റെ രൂപത്തെക്കുറിച്ചും ആവശ്യത്തിൽ കൂടുതൽ ഭാരമായി എന്ന് തോന്നുമ്പോൾ എന്റെ ശരീരത്തിൽ ഘടിപ്പിച്ച ഒരു യന്ത്രം “നിന്റെ ലിമിറ്റ് കഴിഞ്ഞു” എന്ന് പറയും പിന്നെ അടുത്ത ട്രാൻസ്ഫോർമേഷൻ സമയമാണ്. ഇപ്പോൾ എന്റെ ലിമിറ്റ് അവസാനിച്ചു. ഇനി പുതിയ രൂപത്തിലേക്ക് മാറാൻ തയ്യാറാകുന്നു.

ഭക്ഷണ പ്രിയനാണ് ഞാൻ. ഭക്ഷണത്തെ ആസ്വദിച്ചു കഴിക്കുന്നത് എന്റെ വലിയൊരു വിനോദമാണ്. അതിൽ പ്രധാനമായും നാട്ടിൻപുറത്തെ നാടൻ ഭക്ഷണം, കൂടുതലും സ്വന്തമായി പാകം ചെയ്ത് കഴിക്കുന്നത് എനിക്ക് അത്രയും ഇഷ്ടമാണ് എനിക്ക് തൃപ്തികരമാണ്.

പുതിയ പുതിയ ഭക്ഷണ പരീക്ഷണങ്ങൾ നടത്തുക അത് മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുക,കഴിച്ച് അവർക്ക് ഒന്നും സംഭവിച്ചില്ല എന്ന് തോന്നുമ്പോൾ സ്വന്തമായി കഴിക്കും. ദൈവം സഹായിച്ച് ഇതുവരെ ആർക്കും ഒന്നും സംഭവിച്ചിട്ടില്ല. മനസ്സ് അസ്വസ്ഥമാകുമ്പോൾ മനസ്സിന് സ്വസ്ഥത കിട്ടുന്ന ഒന്നാണ് എനിക്ക് പാചകം .. വീട് വൃത്തിയാക്കൽ, പാചകം ചെയ്യൽ തുടങ്ങിയവ എന്റെ വിനോദങ്ങളാണ്.

ഞാൻ വീട്ടിലെ ബംഗാളി ആണ്. ഭക്ഷണം കഴിക്കുന്നപോലെ ഇതൊക്കെ ആസ്വദിച്ചാണ് ചെയ്യാറ്.. ആജ്ഞാപിച്ചാൽ ഞാനൊരു രാക്ഷസൻ ആണ്. അതുകൊണ്ട് എന്നിലെ രാക്ഷസനെ വീട്ടുകാർ ഉണർത്താറില്ല കാരണം അവർക്ക് വലിയൊരു ബംഗാളിയെ നഷ്ടപ്പെടും. മതി മതി ബാക്കി പിന്നെ പറയാം എന്തായാലും ഞാൻ ഭക്ഷണം നിയന്ത്രിച്ച് 75 കിലോ ആയതിനു ശേഷം കാണാം..എന്ന് നിങ്ങളുടെ സ്വന്തം.സൂരജ് സൺ

Noora T Noora T :