നടനും നിര്‍മാതാവുമാകുന്നതിൽ പ്രശ്‌നമില്ല, എന്നാൽ നടനും സംവിധായകനും ആയാൽ… ; ക്രിയേറ്റീവ് സൈഡ് മാത്രമാണ് എൻ്റെ കൈയിൽ , ചെക്ക് ഒപ്പിടുന്നത് ഒക്കെ ഭാര്യയാണ് ; പൃഥ്വിരാജ് പറയുന്നു !

മലയാളികളെ ഒന്നടങ്കം അതിശയിപ്പിച്ച വളർച്ചയായിരുന്നു പൃഥ്വിരാജിന്റേത്. അഭിനയത്തിലൂടെയാണ് സിനിമാ ലോകത്തിലേക്ക് പൃഥ്വി എത്തുന്നതെങ്കിലും ഇന്ന് സംവിധായകനും നിർമ്മാതാവുമൊക്കെയായി സ്ഥാനം പിടിച്ചുകഴിഞ്ഞു.

എന്നാലിപ്പോൾ ഒരേസമയം നടനും സംവിധായകനുമായിരിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയെന്ന് പറയുകയാണ് പൃഥ്വിരാജ്. ഒരു പ്രമുഖ ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി മനസ്സുതുറന്നത്.

‘ഒരു നടന്റെയും നിര്‍മാതാവിന്റെയും ചുമതല ഒരേസമയം ഞാന്‍ നിര്‍വഹിച്ചിട്ടില്ല. ഒരു സിനിമയുടെ ക്രിയേറ്റീവ് സൈഡ് മാത്രമെ ഞാന്‍ ശ്രദ്ധിക്കാറുള്ളു. ചെക്ക് ഒപ്പിടുന്നത് ഒക്കെ എന്റെ ഭാര്യയായ സുപ്രിയയാണ്. ഒരേസമയം നടനും നിര്‍മാതാവുമായിരിക്കുക എന്നത് അത്രയധികം ശ്രമകരമായ കാര്യമല്ല. എന്നാല്‍ ഒരേ സമയം സംവിധായകനും നടനുമായിരിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്.

ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. ബ്രോ ഡാഡി എന്ന ചിത്രം ഞാന്‍ സംവിധാനം ചെയ്യുന്നുണ്ട്. അതില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് ടഫ്. ഇക്കാര്യത്തില്‍ സംവിധായകന്‍ ബാലചന്ദ്രമേനോന്‍ സര്‍, ഭാഗ്യരാജ് എന്നീ ലെജന്‍ഡുകളോട് എനിക്ക് ബഹുമാനം തോന്നുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായി പൃഥ്വിയും എത്തുന്നുണ്ട്. ബ്രോ ഡാഡിയില്‍ മോഹന്‍ലാല്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്ന് നേരത്തേ പൃഥ്വിരാജ് പറഞ്ഞിരുന്നു.

about prithwiraj

Safana Safu :