മൃഗയയിലെ വാറുണ്ണി, ഒരു വടക്കൻ വീരഗാഥയിലെ ചന്തു, പൊന്തൻമാട…; പെട്ടെന്നോർമ്മയിൽ വരുന്ന കഥാപാത്രങ്ങൾ പോലും നിരവധിയാണ് ; അദ്ദേഹത്തോട് പറയാനായൊരു കഥ സൂക്ഷിച്ചിട്ടുണ്ടെന്ന് ജി വേണുഗോപാൽ !

സിനിമാ ലോകത്ത് 5 പതിറ്റാണ്ട് പൂർത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുകളാണ് രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. താരങ്ങളും ആരാധകരുമെല്ലാം അദ്ദേഹത്തിന് ആശംസ അറിയിച്ചെത്തിയിരുന്നു.

ഒപ്പം ഗായകൻ ജി വേണുഗോപാലിന്റെ കുറിപ്പും ശ്രദ്ധ നേടുകയാണ്. സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുക, അതും ഒന്നാം നിരയിൽ തന്നെ, എക്കാലവും ചെറുപ്പമായ് നിന്ന് കൊണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമായ നേട്ടം. ആരെയാണാരെയാണേറെയിഷ്ടം? എന്ന് ചോദിച്ചാൽ എൻ്റെ മനസ്സിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങൾ ജീവനോടെ ഇറങ്ങി വന്ന് അതിപ്രശസ്തമായ ഓരോ പഞ്ച് ഡയലോഗുകൾ ഉരുവിടാൻ തുടങ്ങും.

തനിയാവർത്തനത്തിലെ ബാലൻ, മൃഗയയിലെ വാറുണ്ണി, ഒരു വടക്കൻ വീരഗാഥയിലെ ചന്തു, പൊന്തൻമാട, വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ, സിബിഐയിലെ സേതുരാമയ്യർ, അമരത്തിലെ അച്ചൂട്ടി, രാജമാണിക്യത്തിലെ ബെല്ലാരി രാജ, പത്തേമാരിയിലെ പള്ളിക്കൽ നാരായണൻ, ഒരേ കടലിലെ ഡോക്ടർ നാഥൻ, ദളപതിയിലെ ദേവരാജ്, പ്രാഞ്ചിയേട്ടനിലെ ഫ്രാൻസിസ്, മുന്നറിയിപ്പിലെ രാഘവൻ, പേരൻപിലെ അമുദവൻ, അങ്ങനെ എന്നെ ചിരിപ്പിച്ച, കരയിച്ച, ചിന്തിപ്പിച്ച, ഉറക്കത്തിൽ പോലും വിട്ടുമാറാത്ത എത്രയെത്ര പേർ. പെട്ടെന്ന് മനസ്സിൽ ഒരു കഥ വന്നാൽ ആദ്യം ആ കഥാപാത്രത്തിന് മമ്മൂക്കയുടെ രൂപഭംഗിയും, ശബ്ദ സൗകുമാര്യവും എല്ലാം ഒത്ത് ചേരും. അങ്ങനെയൊരു കഥ ഞാൻ എൻ്റെ മനസ്സിലിട്ട് താലോലിച്ച് വളർത്തുകയാണ്. എന്നെങ്കിലും മമ്മുക്കയെ പറഞ്ഞ് കേൾപ്പിക്കാൻ എന്നായിരുന്നു വേണുഗോപാൽ കുറിച്ചത്.

നിരവധി പേരാണ് ജി വേണുഗോപാലിന്റെ കുറിപ്പിന് പ്രതികരണവുമായി എത്തിയിരിക്കുന്നത് . ഇത്രയും കഥാപാത്രങ്ങളുടെ പേര് ഓർത്തു വെക്കാനും വേണം ഒരു കഴിവ്. താലോലിച്ച് വളർത്തുന്ന ആ കഥക്കുട്ടി എത്രയും പെട്ടെന്ന് വളർന്ന് വലുതായി വെള്ളിത്തിരയിൽ എത്തട്ടെ. അപ്പോഴും ഗായകനും നായകനും ഇതുപോലെ നിത്യ യൗവ്വനത്തോടെയുണ്ടാവും. രണ്ടുപേർക്കും എല്ലാ ആശംസകളും. മമ്മൂക്കയെക്കുറിച്ച് ഏവർക്കുമുള്ള അഭിപ്രായം തന്നെയാണ് സാർ പറഞ്ഞുതെന്നത് പരമാർത്ഥം. അതിൽ ഒണൂടി ഞാൻ ചേർക്കുന്നു രാക്കുയിലിൻ രാജസദസിലെ. അദ്ദേഹത്തിന്റെ പ്രകടനം മറക്കുവാനാവില്ല. അത്രമേൽ പ്രിയതരമായ അഭിനയമാണ്.

അതിലെ ഗാനങ്ങൾക്ക് ജീവൻ നൽകുന്നത് പാടിയവരുടേതുമാത്രമല്ലല്ലോ അതിൽ ജീവിച്ചിരിക്കുന്ന മമ്മൂക്കയല്ലേ. മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട പോലീസോഫിസർ മമ്മുക്കയോളം മറ്റാർക്കും അത്ര ഗനഗംഭീരമായി തോന്നില്ല. മറ്റു നായകൻമാരും മോശമല്ലതാനും എന്നാലും ഒരു പടി മുന്നിൽ മമ്മുക്ക തന്നെ. എത്രയെത്ര കഥാപാത്രങ്ങൾ . ഞാനേറെ കരഞ്ഞ സിനിമ. സുകൃതം : അതിലെ അവസാന രംഗം ഇന്നും മനസ്സിൽ വിങ്ങലാണ്. അതുപോലൊരു കഥാപാത്രത്തിനു ജീവൻ നൽകാൻ അദ്ദേഹത്തെ എന്നും ഓർക്കാൻ ഇതു പോലുള്ള കഥാപാത്രം മതി. അദ്ദേഹത്തിന് ഇനിയും ഒത്തിരി കാലം നിറയെ ഇതു പോലുള്ള കഥാപാത്രങ്ങൾ ലഭിക്കട്ടെയെന്നുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

about mammootty

Safana Safu :