പല ചീത്തപ്പേരും കേട്ടിട്ടുണ്ട്; തെറ്റിദ്ധരിക്കപ്പെടാന്‍ ഒരുപാട് സാദ്ധ്യതയുള്ള സ്ഥാനമാണ് എന്റെത്; വിവാദങ്ങളില്‍ മനസ്സ് തുറന്ന് ഇടവേള ബാബു

ഒരു കണക്കിന് പറഞ്ഞാൽ മലയാള സിനിമയിലെ താരരാജാവാണ് ഇടവേള ബാബു. സിനിമ കളില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത് വളരെ കുറവാണെങ്കിലും അണിയറയില്‍ അദ്ദേഹത്തിന്റെ റോള്‍ വലുതാണ്. നടൻ എന്നതിലുപരി താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. താരങ്ങള്‍ക്കിടയിലും നിര്‍മാതാക്കള്‍, സംവിധായകര്‍ തുടങ്ങിവരുമായുള്ള വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിൽ മുന്നിലാണ്. എന്നിരുന്നാലും അമ്മയ്ക്കെതിരെയും ഇടവേള ബാബുവിനെതിരെയും ഉയർന്നു വന്ന വിവാദങ്ങൾ
ചെറുതൊന്നുമല്ല. ഇപ്പോൾ ഇതാ വിവാദങ്ങളെക്കുറിച്ച്‌ തുറന്ന് പറയുകയാണ്താരം

‘കഴിഞ്ഞ 21 വര്‍ഷമായി ഈ ജോലി ചെയ്യുന്നു. എന്റെ ജീവിതം മാറി മറിഞ്ഞത് അമ്മ എന്ന സംഘടനയില്‍ വന്നതിനു ശേഷമാണ്. ജോലിയെടുക്കാന്‍ തയ്യാറായി തന്നെ വന്നതാണ്. ഏത് പാതിരായ്ക്കു വിളിച്ചാലും ഞാന്‍ സജീവമാണ്. അതുകൊണ്ട് തന്നെ പല ചീത്തപ്പേരും കേട്ടിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെടാന്‍ ഒരുപാട് സാദ്ധ്യതയുള്ള സ്ഥാനമാണ് എന്റേത്.

അമ്മയില്‍ അഞ്ഞൂറോളം ആളുകള്‍ ഉണ്ട്, അതില്‍ മൂന്നോ നാലോ പേരാകും എനിക്കെതിരെ പറഞ്ഞത്. നടന്‍ ബാലയുടെ യൂട്യൂബ് ചാനലുമായുളള അഭിമുഖത്തില്‍ അദ്ദേഹംപറയുന്നു.

ചില കാര്യങ്ങളുണ്ട്. എത്രയോ വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത പ്രസ്ഥാനമാണ് അമ്മ. അതിനെ മറ്റൊരു പേരില്‍ വിളിക്കുക, ബാലയുടെ അച്ഛനും അമ്മയും ഒരു പേരിട്ട് വിളിക്കുന്നു. ആ പേര് വേണ്ടെന്ന് ബാല തീരുമാനിക്കുമ്പോൾ അച്ഛനും അമ്മയ്ക്കും വിഷമം തോന്നില്ലേ. സിനിമയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. അത് പരസ്പരം സംസാരിച്ചാല്‍ തീരാവുന്നതേ ഒള്ളൂ. എല്ലാം തുറന്നു സംസാരിച്ചാല്‍ തീരും. എനിക്ക് ആരോടും വഴക്കില്ല. -ഇടവേള ബാബു പറയുന്നു

Noora T Noora T :