സൗത്ത് കൊറിയയിലെ സോൾ വെബ് ഫെസ്റ്റിവലിലേക്ക് മലയാളത്തിൽ നിന്നും ഒരു വെബ്‌സീരിസ്

സൗത്ത് കൊറിയയിലെ സോൾ വെബ് ഫെസ്റ്റിവലിലേക്ക് മലയാളത്തിൽ നിന്നും ഒരു വെബ്‌സീരിസ്‌. വൈശാഖ് റീത്ത സംവിധാനം ചെയ്ത “എന്നും വരുന്ന ധൂമകേതു” എന്ന മലയാളം വെബ് സീരീസാണ് മത്സരവിഭാഗത്തിലേക്ക് പരിഗണിച്ചത്.

ഒരുപാട് ചെറുപ്പക്കാരുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന ഒരു ഹാസ്യ നാടകമാണ് എന്നും വരുന്ന ധൂമകേതു. വ്യക്തിമുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഇത് സംസാരിക്കുന്നു. ഇത് നിസ്സാരമെന്ന് തോന്നാമെങ്കിലും പുരുഷാധിപത്യത്തിന്റെ തടസ്സങ്ങൾ സൂക്ഷ്മമാണ്, അത് തകർക്കാൻ ചങ്ങലകൾ കഠിനമാണ്. ഈ കാഴ്ചപ്പാട് നിരീക്ഷിക്കുകയാണ് സീരീസ് ലക്ഷ്യമിടുന്നത്

ലോകമെമ്പാടുമുള്ള മികച്ച വെബ് സീരീസുകൾ മാറ്റുരക്കപെടുന്ന ഫെസ്റ്റിവലാണ് സോൾ വെബ് ഫെസ്റ്റിവൽ. വൈശാഖ് റീത്തയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ “എന്നും വരുന്ന ധൂമകേതുവിന്റെ കഥയും തിരക്കഥയും നിർവഹിച്ചത് കൃഷാന്ത്‌ ആർ കെ യാണ്. 24 മത് കേരള അന്താരാഷ്ട്ര ചലച്ചി ത്രോത്സവത്തിൽ മത്സരവിഭാഗത്തിൽ പങ്കെടുത്ത വൃത്താകൃതിയിലുള്ള ചതുരം” എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് ഇദ്ദേഹം. ചിത്രത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി വൈശാഖ റീത്ത പ്രവർത്തിച്ചിരുന്നു

നന്ദിനി ഗോപാലകൃഷ്ണൻ, സ്റ്റീരിയ മരിയ രാജു, രാഹുൽ രാജഗോപാൽ, ശ്രീനിത്ത് ബാബു, മിഥുൻ എസ് കുമാർ, ശ്രീനാഥ് ബാബു തുടങ്ങിയവരാണ് വെബ് സീരിസിൽ വേഷമിടുന്നത്. അജ്മൽ ഹസബുള്ളയാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്

Noora T Noora T :