സുരേഷ് ഗോപി നല്ലൊരു നടനാണ്, ജീവിതത്തിലും..മലയാളികൾക്ക് എന്തേലും ദുരന്തം സംഭവിച്ചാൽ, എന്നെയൊന്ന് അറിയിച്ചിരുന്നേൽ ഞാനങ്ങ് ഒലത്തിയേനെ എന്ന് ക്യാമറക്കു മുന്നിൽ വന്നുനിന്ന് ഡയലോഗ് അടിക്കും; സുരേഷ് ഗോപിയ്ക്ക് എതിരെ ജോമോൾ ജോസഫ്

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവും രാജ്യസഭ അംഗവുമാണ് സുരേഷ്‌ ഗോപി. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് സുരേഷ് ഗോപി. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് എൻ.ഡി.എ. സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ വലിയ വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ ആക്ടിവിസ്റ്റ് ജോമോൾ ജോസഫിന്റെ ഫേസ്ബുക് പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.

ജോമോൾ ജോസഫിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു…

സുരേഷ് ഗോപി നല്ലൊരു നടനാണ്, ജീവിതത്തിലും..
മലയാളികൾക്ക് എന്തേലും ദുരന്തം സംഭവിച്ചാൽ, എന്നെയൊന്ന് അറിയിച്ചിരുന്നേൽ ഞാനങ്ങ് ഒലത്തിയേനെ എന്ന് ക്യാമറക്കു മുന്നിൽ വന്നുനിന്ന് ഡയലോഗ് അടിക്കും. ആഗസ്ററ് ഒന്നാം തീയതി വൈകീട്ട് 6.55 നു അയച്ചതാണ് ഈ മെസ്സേജ്. 7.23 ന് വാട്സ്ആപ്പ് മെസ്സേജ് കാണുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ ഫോൺ വിളിച്ചു, എടുത്തില്ല. മെസ്സേജിന് റിപ്ലൈയും ഇല്ല.

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരാൾ അന്യനാട്ടിൽ കഴിയുന്നു എന്ന് അറിഞ്ഞിട്ടുപോലും ഈ മനുഷ്യന് ഒരു അനക്കവും ഇല്ല. ഇതാണ് മനുഷ്യത്വത്തിന്റെ മുഖവും, രാജ്യസഭാ MP യും ഒക്കെയായ സുരേഷ് ഗോപി. അയാൾ നല്ലൊരു നടനാണ്‌, സിനിമയിൽ മാത്രമല്ല, ജീവിതത്തിലും…

അടുത്തിടെ കേരളത്തെ ഞെട്ടിച്ച വിസ്മയ കേസിലും പ്രതികരണവുമായി സുരേഷ്‌ഗോപി രംഗത്തെത്തിയിരുന്നത് ചർച്ച വിഷയമായിരുന്നു. ‘എത്രയോ പേര്‍ എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു, ആ കുട്ടിക്ക് തലേദിവസം എന്നെ വിളിച്ചു കൂടായിരുന്നോ, ‘ഈ തീരുമാനം എടുക്കുന്നതിന് മുന്‍പ് എന്നെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍. കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിനു ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ.’‘നിശബ്ദമായി ഈ ദുരവസ്ഥ ഇങ്ങനെ ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ. നിയമം നിർമിച്ചുവരുന്നതിൽ ഇനിയും ശക്തി കൈവരിക്കണം.സ്ത്രീധന പീഡനത്തില്‍ പൊലീസിന് എന്തുകൊണ്ട് ശക്തമായ നടപടി എടുക്കാന്‍ സാധിക്കുന്നില്ല. പെൺകുട്ടിയുടെ വശത്തും തെറ്റുണ്ടെന്ന ഭാഷ്യമാണ് നിയമപാലകരുടേതെങ്കിൽ എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നതെന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.

Noora T Noora T :