സയനൈഡ് മോഹന്റെ ജീവിതം വെള്ളിത്തിരയിലേക്ക്… സിദ്ധിക്കും പ്രിയാമണിയും പ്രധാന വേഷത്തില്‍

കൊടുംകുറ്റവാളി സയനൈഡ് മോഹന്റെ കഥ സിനിമയാകുന്നു. രാജേഷ് ടച്ച്‌റിവര്‍ സംവിധാനം ചെയ്യുന്ന
‘സയനൈഡ്’ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി പ്രിയാമണിയും സിദ്ദിഖും എത്തുന്നു.

കേസ് അന്വേഷിക്കുന്ന ഐജി റാങ്കിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്സറെയാണ് പ്രിയാ മണി അവതരിപ്പിക്കുന്നത്. സാങ്കേതിക രംഗത്തും അഭിനയ രംഗത്തും പുരസ്കാരജേതാക്കളായവരുടെ ഒരു വന്‍ സംഘവുമായാണ് സയനൈഡ് എന്ന ബഹുഭാഷാചിത്രത്തിന്റെ വരവ്. അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തില്‍ ഹിന്ദി പതിപ്പില്‍ ബോളിവുഡ് താരം യശ്പാല്‍ ശര്‍മ്മയാണ് പ്രിയ മണി അവതരിപ്പിക്കുന്ന പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്നത്.

ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച്‌ ലൈംഗികമായി ഉപയോഗിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തി അവരുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു കളഞ്ഞ വ്യക്തിയാണ് സൈനൈഡ് മോഹന്‍. മിഡില്‍ ഈസ്റ്റ് സിനിമ, പ്രൈംഷോ എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറില്‍ പ്രദീപ് നാരായണന്‍, കെ നിരഞ്ജന്‍ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ബഹുഭാഷാ ചിത്രമായ ‘ സയനെെഡ് ‘ നിര്‍മിക്കുന്നത്. പ്രശസ്ത കന്നട താരം രംഗായനരഘുവും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

മണികണ്ഠന്‍ ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, ചിത്തരഞ്ജന്‍ ഗിരി, തനിക്കെല ഭരണി, രാംഗോപാല്‍ ബജാജ്, ഷിജു, ശ്രീമാന്‍, സമീര്‍, രോഹിണി, സഞ്ജു ശിവറാം, ഷാജു ശ്രീധര്‍, മുകുന്ദന്‍, റിജു ബജാജ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ ഹൈദരാബാദ്, ബംഗളൂരു, ഗോവ, മംഗലൂരു, മൈസൂര്‍, കൂര്‍ഗ്, മടിക്കേരി, കാസര്‍ഗോഡ് എന്നിവയാണ്.

Noora T Noora T :