ആളുകൾ കളിയാക്കുമെന്ന പേടിയിൽ പത്തിരുപത് വർഷമായി ആ വേദന ഞാൻ സഹിക്കുന്നു ; ഇനിയുള്ള കാലത്തെങ്കിലും ഇതൊക്കെ വളരെ എളുപ്പമാകട്ടെ; കണ്ണ് നനയിക്കുന്ന മമ്മൂക്കയുടെ വാക്കുകൾ!

സിനിമാ ലോകത്ത് താര രാജാവായി വാഴുന്ന നായകനാണ് മമ്മൂട്ടി. താരങ്ങളുടെ ഇടയിൽ പോലും മമ്മൂക്കയ്ക്ക് കൈനിറയെ ആരാധകരുണ്ട്. കൂടാതെ ഏറെ ബഹുമാനത്തോടെ സഹപ്രവർത്തകർ പോലും പരിഗണിക്കുന്ന വ്യക്തിയാണ് മമ്മൂക്ക. അവസരം കിട്ടുമ്പോഴെല്ലാം മറ്റുതാരങ്ങൾ മമ്മൂട്ടിയെ കുറിച്ച് പറയാറുള്ള വാക്കുകൾ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട്.

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന മെഗാസ്റ്റാറിന്റെ ഗ്ലാമറും ആരോഗ്യവുമൊക്കെ ആരാധകർ എല്ലായിപ്പോഴും ശ്രദ്ധിക്കുന്ന കാര്യമാണ്. മമ്മൂട്ടിയും ആരോഗ്യകാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്യും ചെയ്യുന്ന മനുഷ്യനല്ല.

ഇപ്പോഴിതാ, ശാരീരികമായി മമ്മൂട്ടി അനുഭവിക്കുന്ന വേദനയെ കുറിച്ച് തുറന്നു പറയുകയാണ് . കോഴിക്കോട് മേയ്‌ത്ര ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ തുറന്നുപറച്ചിൽ. ഇതാദ്യമായാണ് വ്യക്തിജീവിതത്തിലെ ഒരു പ്രധാന വിഷയം ആരാധകരോട് പങ്കുവെക്കുന്നത്.

“ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷൻ ചെയ്താൽ ഇനിയും എന്റെ കാൽ ചെറുതാകും. പിന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വർഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്തെങ്കിലും ഇതൊക്കെ വളരെ എളുപ്പമാകട്ടെ,” മമ്മൂട്ടി പറഞ്ഞു.

കോവിഡ് കാലത്ത് അപൂർവ്വമായി മാത്രമാണ് മമ്മൂട്ടി പൊതുപരിപാടികളിൽ പങ്കെടുത്തത്. ദക്ഷിണേന്ത്യയിൽ ഇതാദ്യമായാണ് സന്ധിമാറ്റിവയ്ക്കുന്നതിനുള്ളള റോബോർട്ടിക് ശസ്ത്രക്രിയ നടപ്പാക്കുന്നത്. ഇത്തരമൊരു പരിപാടിയിൽ പങ്കെടുത്തത് അതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

about mammootty

Safana Safu :