നവരസ ട്രെയിലറിലെ കമന്റ്‌ കണ്ട് ആ ഫോൺ കോൾ! ആരാണ് മണിക്കുട്ടനെന്ന് അന്വേഷിച്ച ആ വ്യക്തി.. തുറന്ന് പറഞ്ഞ് മണിക്കുട്ടൻ

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് മണിക്കുട്ടൻ. സീരിയലിലൂടെയാണ് മണിക്കുട്ടൻ ആദ്യമായി പ്രേക്ഷകരിലേക്ക് എത്തിയത്.

സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണിയാണ് നടന്റെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട പരമ്പര. ടൈറ്റിൽ കഥാപാത്രത്തെയാണ് മണിക്കുട്ടൻ അവതരിപ്പിച്ചത്. 200 5ൽ പുറത്ത് ഇറങ്ങിയ വിനയൻ ചിത്രമായ ബോയി ഫ്രണ്ടിലൂടെയാണ് മണിക്കുട്ടൻ സിനിമയിൽ എത്തിയത്. ആദ്യ ചിത്രം ഏറ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മികച്ച പ്രേക്ഷക സ്വീകാര്യത നടന് ലഭിച്ചിരുന്നു.

മണിക്കുട്ടന്റെ ജീവിതത്തിൽ മറ്റൊരു അധ്യായം ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസൺ 3യുടെ ടൈറ്റിൽ വിന്നറായിരിക്കുകയാണ് താരം. ആഗസ്റ്റ് 1 ന് നടന്ന ഫിനാലെിൽ മോഹൻലാലാണ് വിജയയായി മണിക്കുട്ടനെ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് ബോസ് ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി നടക്കുന്നതിനിടെ ഇപ്പോഴിത തന്റെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മണിക്കുട്ടൻ. സിനിമ മനസ്സിൽ കണ്ടു കൊണ്ടാണ് ബിഗ് ബോസിലും പുറത്തും നൂറ് ശതമാനം നൽകുന്നതെന്നാണ് താരം പറയുന്നത്. തീവ്രമായി ആഗ്രഹിച്ച് അതിനായി പരിശ്രമിച്ചാൽ എന്തായാലും വിജയമുണ്ടാകുമെന്ന് സ്വന്തം ജീവിതത്തിലൂടെയാണ് തെളിയിച്ചിരിക്കുകയാണ് താരം.

എല്ലാ പുകഴും ഒരുവൻ ഒരുവനുക്കെ
നീ നദിപോലെ ഓടികൊണ്ടിര്
ഇന്ത വേർവയ്ക്കും വെട്രിഗൾ വേർ വൈകുമേ
ഉന്നൈ ഉള്ളത്തിൽ ഊർ വൈകുമേ”

ബിഗ് ബോസ്സ് മലയാളം സീസൺ മൂന്നിന്റെ ഗ്രാൻഡ് ഫിനാലെ വേദിയിൽ വിജയിയെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്നോടിയായി മണിക്കുട്ടൻ പാടിയ പാട്ടിലെ വരികളാണ് ഇത്. ‘നിങ്ങൾ ഒരു നദി പോലെ ഒഴുകിക്കൊണ്ടിരിക്കുക, കഠിനാധ്വാനം ചെയ്യുക, പ്രശസ്തി പിന്നാലെ വരും,’ എന്നർത്ഥം വരുന്ന ഈ വരികളെ അന്വർത്ഥമാക്കുകയാണ് മണിക്കുട്ടന്റെ വിജയം.

ഇത്രയും ജനപിന്തുണയോടെ, അന്തർദ്ദേശീയ നിലവാരമുള്ള ഒരു ഗെയിം ഷോയുടെ വിന്നർ പട്ടം മോഹൻലാലിൽ നിന്ന് സ്വീകരിക്കാനായത് എന്നെ സംബന്ധിച്ച് വലിയ സന്തോഷമാണെന്നാണ് മണിക്കുട്ടൻ പറയുന്നത് . വിന്നറായപ്പോൾ എന്നെ കെട്ടിപ്പിടിച്ചിട്ട് “സോ പ്രൗഢ് ഓഫ് യൂ, മോനേ” എന്നു പറഞ്ഞു. ഒരു ഫാൻ ബോയ് എന്ന രീതിയിലും അഭിനയവിദ്യാർത്ഥി, അദ്ദേഹത്തിന്റെ കോളേജിൽ ജൂനിയറായി പഠിച്ചൊരാൾ എന്നീ നിലകളിലെല്ലാം ലാൽ സാർ എന്ന ഇതിഹാസത്തിന് എനിക്ക് നൽകാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയായി ഞാൻ ഈ വിജയത്തെ കണക്കാക്കുന്നു.

എനിക്ക് ഇതുവരെ അങ്ങനെ വലിയ അംഗീകാരങ്ങളോ പുരസ്കാരങ്ങളോ ഒന്നും കിട്ടിയിട്ടില്ല. പക്ഷേ അതിലൊന്നും വിഷമിച്ചിരുന്നിട്ടില്ല, അംഗീകാരം കിട്ടിയില്ലല്ലോ എന്നോർത്ത് മനസ്സു മടുത്തിട്ടുമില്ല. ഇപ്പോൾ കിട്ടിയതിന്റെ പേരിൽ മതിമറന്നിട്ടുമില്ല.

ആദ്യം രണ്ടുതവണ എനിക്ക് ബിഗ് ബോസിൽ നിന്നും ക്ഷണം വന്നപ്പോഴും അതറിഞ്ഞ് കൂട്ടുകാർ പറഞ്ഞിരുന്നു, “നീ പോവുന്നുണ്ടോ? സൂക്ഷിക്കണേ: എന്ന്. ഇത്തവണ ഞാൻ പോവുന്നത് ആരും അറിഞ്ഞിരുന്നില്ല, ചെന്നൈയിൽ ചെന്ന് ക്വാറന്റൈനിൽ കിടന്ന് ബിഗ് ബോസിൽ കയറുന്നതിന് രണ്ടു ദിവസം മുൻപാണ് അടുത്ത ചങ്ങാതിമാരിൽ ചിലർ പോലും അറിഞ്ഞത്. നിനക്കിത് വേണോ? എന്നാണ് അവരാദ്യം ചോദിച്ചടെണ്ണ് മണിക്കുട്ടൻ പറയുന്നു.

വിജയകിരീടം ചൂടിയപ്പോൾ അച്ഛനമ്മമാരുടെ പ്രതികരണം എന്തായിരുന്നുവെന്നുള്ള ചോദ്യത്തിന് മണിക്കുട്ടൻ പറഞ്ഞതാകട്ടെ ഇങ്ങനെയായിരുന്നു…

വർക്ക് ഇല്ലെങ്കിൽ ഞാൻ മിക്കവാറും വീട്ടിലുണ്ടാവും. എപ്പോഴും അവർ നമ്മളെ കാണുന്നുണ്ടല്ലോ. ഒരു വർക്ക് കിട്ടുമ്പോഴുള്ള എന്റെ സന്തോഷം, അതിനുള്ള അധ്വാനം, അവസരങ്ങൾ അവസാനനിമിഷത്തിൽ കയ്യിൽ നിന്നും നഷ്ടപ്പെടുമ്പോഴുള്ള എന്റെ നിരാശ, വിഷമം ഒക്കെ അവർ കണ്ടിട്ടുണ്ട്. നിനക്ക് വേറെ പണിയ്ക്ക് പോയി കൂടെ? എന്നവർ ചോദിച്ചിരുന്നെങ്കിൽ തീർന്നേനെ.

മലയാളം ഇൻഡസ്ട്രിയാണ്, ചെറിയ ഇൻഡസ്ട്രിയാണ്, നമുക്ക് കിട്ടുന്ന വരുമാനം കുറവായിരിക്കും. ജീവിച്ചുപോവാനേ കഴിയൂ, കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമുണ്ട്. അപ്പോഴൊക്കെ അവർ പരാതികളില്ലാതെ പിന്തുണയായി കൂടെ നിൽക്കുക മാത്രമാണ് ചെയ്തത്. അവൻ സിനിമ കളിച്ച് നടക്കുകയാണ്, കൂടെയുള്ളവർക്കൊക്കെ ജോലിയായി കുടുംബമായി എന്നൊക്കെ ആളുകൾ കളിയാക്കി പറയുമ്പോൾ പലപ്പോഴും മറുപടി പറയാനാവാതെ നിശബ്ദരായി നിന്ന അച്ഛനും അമ്മയ്ക്കും ഒരു ആശ്വാസമാണ് ഈ വിജയമെന്നാണ് മറുപടിയായി പറഞ്ഞത്.

നവരസ ട്രെയിലറിനു താഴെ വന്ന ആ കമന്റുകൾ വലിയൊരു അംഗീകാരമാഎന്നും അഭിമുഖത്തിനിടെ മണിക്കുട്ടൻ പറയുകയുണ്ടായി , ജനങ്ങളിൽ നിന്നു ലഭിച്ച ഒരു അവാർഡ് പോലെയാണ് എനിക്ക് ഫീൽ ചെയ്തത്. നമ്മളെടുത്ത അധ്വാനം ആളുകൾ തിരിച്ചറിയുന്നു, നമ്മളെ സ്നേഹിക്കുന്നു…. നമ്മളെത്ര സത്യസന്ധമായി നിൽക്കുന്നുവോ അതിന് അനുസരിച്ച് കാലം നമുക്ക് നല്ലത് കാത്തുവെയ്ക്കും.

സ്വപ്നം പാതിവഴിയിൽ ഇട്ടിട്ട് പോവുമ്പോഴാണ് അംഗീകരിക്കാതിരിക്കുന്നത്, എന്നാൽ പൂർണ്ണമായ മനസ്സോടെ, ആത്മാർത്ഥതയോടെ നിന്നു കഴിഞ്ഞാൽ അവർ അംഗീകരിക്കുക തന്നെ ചെയ്യും. അതിനൊരു മടിയും കാണിക്കാത്തവരാണ് മലയാളികൾ. നവരസ ട്രെയിലറിനു താഴത്തെ കമന്റ്സ് കണ്ട് നെറ്റ്ഫ്ളിക്സിൽ നിന്ന് എന്നെ വിളിച്ചിരുന്നു. പ്രിയൻ സാർ വിളിച്ചു, മണിരത്നം സാർ ആരാണ് മണിക്കുട്ടനെന്ന് എന്നെ അന്വേഷിച്ചെന്നു പറഞ്ഞുവെന്നും മണിക്കുട്ടൻ അഭിമുഖത്തിൽ പറയുകയുണ്ടായി

Noora T Noora T :