മൂന്ന് തലമുറയിലുള്ളവർ മലയാള സിനിമയിൽ വീണ്ടും ഒന്നിച്ചു .. 25 വർഷങ്ങൾക്ക് ശേഷം അമല അക്കിനേനി വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തി.. പറഞ്ഞ് വരുന്നത് കെയർ ഓഫ് സൈറാബാനു എന്ന ചിത്രത്തെ കുറിച്ചാണ്
മഞ്ജുവിന്റെ രണ്ടാം വരവിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു കെയർ ഓഫ് സൈറാബാനു. മഞ്ജു വാര്യരോടൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ അമല അക്കിനേനിയും ഷെയ്ൻ നിഗവും പ്രധാന വേഷത്തിലെത്തിയിരുന്നു.. സൈറ ബാനുവിന്റെ ചിത്രീകരണത്തിന് ശേഷം ഏറെ വിഷമം തോന്നിയ ദിവസങ്ങളെ കുറിച്ച് മഞ്ജു വാര്യർ തുറന്ന് പറയുകയാണ്. കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്
മഞ്ജുവിന്റെ വാക്കുകളിലേക്ക്…
ചിത്രത്തിൽ വക്കീൽ കഥാപാത്രത്തെയാണ് അമല അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ നടിക്ക് വേണ്ടി ചില ഡയലോഗുകൾ മാറ്റേണ്ടി വരുമെന്ന് വിചാരിച്ചു. എന്നാൽ ഒരു സംഭാഷണം പോലും മാറ്റേണ്ടി വന്നില്ല. എല്ലാ വാക്കുകളും റൂമിലിരുന്ന് പഠിച്ച് തറവായിട്ടാണ് ഓരോ ദിവസം സെറ്റിൽ എത്തിയിരുന്നത്. മലയാളം അറിയാത്തതിന്റെ പേരിൽ ഒരു ഷോട്ട് പോലും മാറ്റി വയ്ക്കേണ്ടി വന്നിട്ടില്ലായിരുന്നു. ഒരു കാര്യം ഏറ്റെടുത്ത് കഴിഞ്ഞാൽ അതിന് നൂറ് ശതമാനം കൊടുക്കുന്ന ആളാണ്. അമലയുടെ അഭിനയം കണ്ട് ആരാധന തോന്നി പോകുന്ന നിമിഷങ്ങൾ സെറ്റിലുണ്ടായിരുന്നെന്നും മഞ്ജു അഭിമുഖത്തിൽ പറയുന്നു.
കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ എല്ലാവരുടേയും ഇഷ്ടം പിടിച്ച് പറ്റാൻ അമല മാഡത്തിന് കഴിഞ്ഞിരുന്നു. താരം സെറ്റിലേയ്ക്ക് വന്ന് കഴിഞ്ഞാൽ തന്നെ എല്ലാവർക്കും സന്തോഷമാണ്. എന്തിനോടും വളരെ എളുപ്പത്തിൽ പൊരുത്തപ്പെട്ട് പോകുന്ന ആളാണ്. എല്ലാവർക്കും ഇഷ്ടം തോന്നുന്ന പ്രകൃതമാണ് താരത്തിന്റ്ത്. ഫുൾ പോസിറ്റീവാണ്. അതുകൊണ്ട് തന്നെ താരം പോയപ്പോൾ കുറച്ച് ദിവസം എല്ലാവർക്കും നല്ല സങ്കടമായിരുന്നു. മിസ് ചെയ്യുന്നു എന്ന് തോന്നിപ്പോയി
ചിത്രത്തിൽ രണ്ട് നല്ല കലാകാരൻമാരുടെ കൂടെയാണ് എനിക്ക് അഭിനയിക്കാൻ സാധിച്ചത്. ഷെയിനും അമല അക്കിനേനിയും രണ്ട് അനുഭവമായിരുന്നു. ഒന്ന് നമ്മൾ കണ്ട് ആരാധിച്ചിരുന്ന ഒരു താരവും മറ്റൊന്ന് പുതിയ തലമുറയിലെ കലാകാരനുമാണ്. അപ്പോൾ അവരുടെ രീതികളും വ്യത്യസ്തമാണ്. അവരിൽ നിന്ന് കണ്ട് പഠിക്കനാണ് ഞാൻ ശ്രമിക്കുന്നതെന്നും മഞ്ജു പറയുന്നു