ആ സർപ്രൈസ് പൊട്ടിച്ച് സൂര്യ! പാഞ്ഞെത്തി ആരാധകർ, കേൾക്കാൻ ആഗ്രഹിച്ച ആ വാർത്ത ഇതാ…… ആശംസകളുമായി ആരാധകർ

ബിഗ്ബോസ് മലയാളം’ സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മുൻപ് തന്നെ സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരകയായുമെല്ലാം സജീവമായിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെയാണ് സൂര്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ സൂര്യയുടെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി ഇപ്പോൾ വൈറലാവുകയാണ്. ഏറെ കാത്തിരിപ്പുകൾക്കും, അഭ്യര്ഥനയ്ക്കും ഒടുവിൽ സൂര്യ ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയാണ്. ബിഗ് ബോസിന് ശേഷം എനിയ്ക്ക് ലഭിച്ച നിധിയായ എല്ലാ സൂര്യ ഫാമിലിയ്ക്കും ഫ്രണ്ട്ഷിപ് ഡേ വിഷ് നേരുന്നു. ഈ കൂട്ടുകാർ കുറെ പറഞ്ഞ ഒരു കാര്യമാണ് യൂട്യൂബ് ചാനൽ. ഇന്ന് അത് തുടങ്ങുമെന്നാണ് സൂര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് കുറിച്ചത്. ഇന്ന് വെകുന്നേരം നാല് മണിയ്ക്ക് ആദ്യ ഡാൻസ് വീഡിയോ ആരാധകർക്ക് പങ്ക് വെക്കുമെന്നും സൂര്യ കുറിച്ചിട്ടുണ്ട്

തന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും സൂര്യ ആവിശ്യപെട്ടിട്ടുണ്ട്. ഒരു വീഡിയോ പോലും അപ്‌ലോഡ് ചെയ്യാൻ സൂര്യ ജെ മേനോൻ എന്ന യൂട്യൂബ് ചാനൽ 1000 സബ്സ്ക്രൈബ്സിനോട് അടുത്തിരിക്കുകയാണ്

ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയതിണ് ശേഷം ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ആരാധകർ സൂര്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ലൈവിൽ എത്തിയ സൂര്യ ഉടൻ തന്നെ ചാനൽ തുടങ്ങുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ ഫ്രട്ഷിപ് ദിനത്തിൽ ആരാധകരുടെ ആവിശ്യം സാധിച്ച കൊടുത്ത സൂര്യയ്ക്ക് ആശംസകളും ആരാധകർ നേരുന്നുണ്ട്

അടുത്തിടെ താൻ കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സൂര്യ ഷെയർ ചെയ്തിരുന്നു. “അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യം ആക്കി തരുന്നു. ഞാൻ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റർ ആണ് ഇത്. ചിങ്ങത്തിൽ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു.” ബിഗ് ബോസ് പരിപാടിയ്ക്കിടയിൽ ഈ ചിത്രത്തെ കുറിച്ച് സൂര്യ സംസാരിച്ചിരുന്നു. താനേറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണിതെന്നാണ് സൂര്യ അന്നു പറഞ്ഞത്. സൂര്യയ്ക്ക് ആശംസകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Noora T Noora T :