ജനപ്രിയ നായകന് ദിലീപിന്റെ എറ്റവും പുതിയ സിനിമയുടെ ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത് . സിനിമയ്ക്കായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. 2019ലാണ് സൂപ്പര്‍താരത്തിന്റെ ഒരു സിനിമ ഒടുവിലായി പുറത്തിറങ്ങിയത് .
സുഗീത് സംവിധാനം ചെയ്ത മൈ സാന്റ എന്നയാണ് ദിലീപിന്റെതായി അവസാനം റിലീസ് ചെയ്തത്. കൈനിറയെ ചിത്രങ്ങള്‍ നടന്റെതായി ഒരുങ്ങുന്നുണ്ടെങ്കിലും കോവിഡ് സാഹചര്യത്തില്‍ നീണ്ടുപോവുകയായിരുന്നു. ബിഗ് ബഡ്ജറ്റ് സിനിമകളും കോമഡി എന്റര്ടെയ്നര് സിനിമകളും ഉള്‍പ്പെടെ ദിലീപിന്റെതായി വരുന്നുണ്ട്
അതേസമയം ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കേശു ഈ വീടിന്റെ നാഥനും എല്ലാവര്ക്കും പ്രതീക്ഷയുളള ചിത്രമാണ്. ആദ്യമായാണ് നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാവുന്നത്. പ്രഖ്യാപന വേള മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രം കൂടിയാണ് കേശു ഈ വിടിന്റെ നാഥന്.

ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുളള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നാദിര്‍ഷ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ ചിത്രം പങ്കുവെച്ചത്. ദിലീപും അനുശ്രീയുമാണ് നാദിര്‍ഷയ്ക്കൊപ്പം ചിത്രത്തിലുളളത്. പൊളളാച്ചിയിലാണ് കേശു ഈ വീടിന്റെ നാഥന് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ദിലീപ് രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം കൂടിയാണ് കേശു ഈ വീടിന്റെ നാഥന്.
നാദിര്‍ഷയുടെ രണ്ടാമത്തെ ചിത്രം കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് നിര്‍മ്മിച്ചത് ദിലീപാണ്. അമര്‍ അക്ബര്‍ അന്തോണി, മേരാ നാം ഷാജി തുടങ്ങിയവയാണ് നാദിര്‍ഷ സംവിധാനം ചെയ്ത മറ്റു സിനിമകള്‍. അതേസമയം വമ്പന്‍ താരനിരയാണ് ദിലീപിനൊപ്പം കേശു ഈ വീടിന്റെ നാഥനില്‍ എത്തുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രത്തിന് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് ദിലീപ് സിനിമയ്ക്ക് സ്ക്രിപ്റ്റ് ഒരുക്കിയത്. ദിലീപിന്റെയും നാദിര്‍ഷയുടെയും പ്രൊഡക്ഷന്‍ ബാനറായ നാദ് ഗ്രൂപ്പ് ചിത്രം നിര്‍മ്മിക്കുന്നു.
ഹരിശ്രീ അശോകന്, സലീംകുമാര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദിഖ്, പ്രചോദ് കലാഭവന്‍, എലൂര്‍ ജോര്‍ജ്ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേഷ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്, അര്ജുന്, ഹുസൈന് ഏലൂര്‍, ഷൈജോ അടിമാലി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി നായര്‍, വത്സല മേനോന് തുടങ്ങിയവരാണ് കേശു ഈ വീടിന്റെ നാഥനിലെ മറ്റ് പ്രധാന താരങ്ങള്‍.

about dileep