ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു…. അനിയേട്ടന്‍ പോയിട്ട് ഒരു വര്‍ഷമായി; വേദനയോടെ ശ്വേത മേനോൻ

നടന്‍ അനില്‍ മുരളി ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഇപ്പോൾ ഇതാ അനില്‍ മുരളിയെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് നടി ശ്വേതാ മേനോൻ പറയുന്നു. അനില്‍ മുരളിയുടെ ഫോട്ടോ താരങ്ങള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. പരസ്‍പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നുവെന്നാണ് ശ്വേതാ മേനോൻ പറയുന്നത്.

അനിയേട്ടന്‍ പോയിട്ട് ഒരു വര്‍ഷമായി. ഒരുപാട് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. എന്റെ സഹോദരനാണ്. ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു എന്നും ശ്വേതാ മേനോന്‍ പറയുന്നു.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്താണ് അനില്‍ മുരളി ജനിച്ചത്. ടിവി സീരിയലുകളിലൂടെ അഭിയനരംഗത്തെത്തിയ അനില്‍ 1993 ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, മാണിക്യകല്ല്, റണ്‍ ബേബി റണ്‍, പുത്തൻ‌ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, ചാന്തുപൊട്ട്, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ചേട്ടായീസ്, ബോഡി ഗാർഡ്, രാമലീല, ജോസഫ്, ഉയരെ, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

പതിമൂന്നോളം തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് ചിത്രങ്ങളിലും അനിൽ മുരളി വേഷമിട്ടു. തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറോളം സീരിയലുകളിലും അനിൽ മുരളി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ഭാര്യ: സുമ. ആദിത്യ, അരുന്ധതി എന്നിവരാണ് മക്കൾ.

Noora T Noora T :