രഹനയുടെ ഭര്‍ത്താവ് ശ്രീധര്‍ തൂങ്ങി മരിച്ച നിലയില്‍! ആശ്വസിപ്പിച്ചുകൊണ്ട് എത്തിയത് നിരവധി ഫോണ്‍കോള്‍, മിക്കവാറും ഞാൻ തല്ലിക്കൊല്ലേണ്ടി വരുമെന്ന് മറുപടി

രാവിലെ മുതല്‍ നിലയ്ക്കാതെ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞു വിളിയോട് വിളിയാണ്. ആദ്യമൊന്നും കാര്യം മനസ്സിലായില്ല. പിന്നീടാണ് കാര്യം മനസ്സിലായത്… ഇങ്ങനെ തുടങ്ങുന്ന രഹന ഫാത്തിമയുടെ ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്

കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്ത രഹന എന്ന യുവതിയുടെ ഭര്‍ത്താവ് ഇന്ന് മരിച്ചിരിക്കുന്നു. അത് തന്റെ ഭർത്താവാണെന്ന് ആളുകൾ തെറ്റ് ധരിച്ചതോടെയാണ് ഫോൺ വിളികൾ തന്നെ തേടിയെത്തിയതെന്ന് രഹന ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

ഇത്തരം വിഷയങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സാധാരണമാണെന്നും ചിലരുടെ ഹിതങ്ങള്‍ മറ്റു ചിലര്‍ക്ക് അവിഹിതം ആയി തോന്നാം എന്നാല്‍ സദാചാരപരമായി അല്ല മാനുഷികമായി വിഷയങ്ങളെ സമീപിച്ചു പരിഹാരങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. അതിന് മനഃശാസ്ത്രം പഠിച്ചവരുടെ സഹായം സ്വീകരിക്കാം അല്ലാതെ അതില്‍ അറിവില്ലാത്തവര്‍ കയറി പ്രശ്‌നം വഷളാക്കി മനുഷ്യ ജീവനുകള്‍ പന്താടരുതെന്ന് രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

രഹനയുടെ ഭര്‍ത്താവ് ശ്രീധര്‍ തൂങ്ങി മരിച്ച നിലയില്‍!

ഇങ്ങനൊരു തലകെട്ടില്‍ വാര്‍ത്ത പ്രചരിക്കുന്ന കണ്ട് ആളുകള്‍ രാവിലെ മുതല്‍ എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞു വിളിയോട് വിളിയാണ്…
എന്താ സംഭവം എന്നെനിക്ക് പിടികിട്ടിയില്ലായിരുന്നു. പിന്നീട് ആണ് മനസിലായത് കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്ത രഹന എന്ന യുവതിയുടെ ഭര്‍ത്താവ് ഇന്ന് മരിച്ചിരിക്കുന്നു. 3മക്കള്‍ ഉണ്ട് ഭാര്യയുടെ മരണകാരണം ഭര്‍ത്താവിന്റെ മറ്റൊരു റിലേഷന്‍ ആണെന്ന് ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സാധാരണമാണെന്നും ചിലരുടെ ഹിതങ്ങള്‍ മറ്റു ചിലര്‍ക്ക് അവിഹിതം ആയി തോന്നാം എന്നാല്‍ സദാചാരപരമായി അല്ല മാനുഷികമായി വിഷയങ്ങളെ സമീപിച്ചു പരിഹാരങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. അതിന് മനഃശാസ്ത്രം പഠിച്ചവരുടെ സഹായം സ്വീകരിക്കാം അല്ലാതെ അതില്‍ അറിവില്ലാത്തവര്‍ കയറി പ്രശ്‌നം വഷളാക്കി മനുഷ്യ ജീവനുകള്‍ പന്താടരുത്. ലൈംഗിക വിദ്യാഭ്യാസവും, ഇമോഷണല്‍ ആകാതെ വിഷയങ്ങളെ വിവേകത്തോടെ സമചിത്തതയോടെ സമീപിക്കാന്‍ ഉള്ള പരിശീലനവും മിനിമം കുടുംബജീവിതം തുടങ്ങുബോള്‍ എങ്കിലും ആളുകള്‍ക്ക് കൊടുക്കേണ്ടതാണ്.

ഇയാള്‍ അങ്ങനൊന്നും ചാകൂല , മിക്കവാറും ഞാന്‍ തന്നെ കൊല്ലേണ്ടിവരും ??
ഫോട്ടോകണ്ടു തെറ്റിദ്ധരിക്കേണ്ട കണ്ണ് കുത്തിപ്പൊട്ടിക്കുന്നത് അല്ല കണ്ണില്‍ മരുന്നൊഴിക്കാന്‍ പിടിച്ചു കിടത്തിയതാണ്

Noora T Noora T :