ചന്ദാമാമയിലെ മായയെ ഓർമയില്ലേ… പ്രേക്ഷക ഹൃദയം കീഴടക്കിയ സുലേഖയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ!

രണ്ട് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു തേജലി ഘനേക്കര്‍. പേരിനേക്കാൾ നേരിട്ട് കണ്ടാൽ സുപരിചിതമായിരിക്കും. ‘മീനത്തിൽ താലികെട്ടി’ലെ മാലതി, ‘ചന്ദാമാമ’യിലെ മായ എന്നെ കഥാപാത്രങ്ങളിലൂടെയാണ് തേജലിയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. സിനിമയിൽ എത്തിയപ്പോൾ തേജലി ഘനേക്കറിൽ നിന്ന് സുലേഖയായി മാറുകയായിരുന്നു

രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം പിന്നീട് സിനിമകളിൽ നിന്ന് അപ്രത്യക്ഷ്യമാവുകയായിരുന്നു . ഇപ്പോഴിതാ സിനിമാ ഗ്രൂപ്പുകളിൽ നടിയുടെ ഇപ്പോഴത്തെ ചിത്രങ്ങൾ എത്തിയിരിക്കുകയാണ്.

സുലേഖയെ പറ്റി വർഷങ്ങളായിട്ടുള്ള അന്വേഷണമായിരുന്നുവെന്നും അടുത്തിടെ സിംഗപ്പൂരിലെ ഇന്ത്യൻ വിമൻസ് അസോസിയേഷന്‍റെ മാഗസിനിൽ ‘എ ഹിഡൻ സ്റ്റാർ’ എന്ന തലക്കെട്ടിൽ വന്ന ഇവരുടെ ഒരു അഭിമുഖം കണ്ടുവെന്നും കുറിച്ചുകൊണ്ട് അമൽ ജോൺ എന്നയാളാണ് നടിയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

സുലേഖ കുടുംബത്തോടൊപ്പം ഇപ്പോള്‍ സിങ്കപ്പൂരിൽ സെറ്റിൽ ചെയ്തിരിക്കുകയാണെന്നും മികച്ചൊരു ഫുഡ്‌ ബ്ലോഗറും കൂടിയാണ് ഇവരെന്നും നട്‍മെഗ്‍നോട്ട്സ് എന്ന പേരിൽ സോഷ്യൽമീഡിയയിൽ ഭക്ഷണക്കുറിപ്പുകള്‍ പങ്കുവയ്ക്കാറുണ്ട്. ദീപാവലിയോടനുബന്ധിച്ച് റവ ലഡു ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാക്കി ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുമുണ്ട് സുലേഖ.

Noora T Noora T :