സിനിമാ ലൊക്കേഷനില്‍ നടക്കുന്ന പല കാര്യങ്ങളും താന്‍ പറയാതെ ഭാര്യ അറിയാറുണ്ട്; എന്റെ ആ ശീലമാണ് കാരണം!

തന്റെ സിനിമാ ലൊക്കേഷനില്‍ നടക്കുന്ന പല കാര്യങ്ങളും താന്‍ പറയാതെ തന്നെ ഭാര്യ അറിയാറുണ്ടെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ സ്വപ്നത്തില്‍ കാണുകയും അത് ഉറക്കത്തില്‍ വിളിച്ചു പറയുകയും ചെയ്യുന്ന ഒരു ശീലം തനിക്കുള്ളത് കാരണമാണ് എല്ലാ കാര്യങ്ങളും ഭാര്യ അറിയുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ലൊക്കേഷനില്‍ ഡീസന്റ് ആയതിനാല്‍ ഭാര്യ ലൊക്കേഷനിലെ കാര്യങ്ങള്‍ അറിയുന്നതില്‍ തനിക്ക് ടെന്‍ഷനില്ലെന്നും നര്‍മ സംഭാഷണത്തിനിടെ ലാല്‍ ജോസ് പങ്കുവയ്ക്കുന്നു.

ലൊക്കേഷനില്‍ നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ സ്വപ്നത്തില്‍ കാണുകയും അത് ഉറക്കത്തില്‍ പറയുകയും ചെയ്യും. അത് അത്ര നല്ല ശീലമല്ല അതുകൊണ്ട് ലൊക്കേഷനിലെ എല്ലാ കാര്യങ്ങളും ഞാന്‍ നേരിട്ട് പറയാതെ തന്നെ അവള്‍ അറിയും. പിന്നെ ഒരു ഭാര്യ കേള്‍ക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഒന്നും അല്ലാത്തത് കൊണ്ട് എന്റെ തടി കേടായിട്ടില്ല.

പക്ഷേ ഇങ്ങനെ ഒരു അബദ്ധം സംഭവിക്കാറുണ്ട്. ഭാര്യ ഇങ്ങോട്ട് ചോദിക്കുമ്പോഴാണ് ഈ കാര്യം ഇവള്‍ എങ്ങനെയാണ് അറിഞ്ഞത് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നത്. പിന്നീട് ഇങ്ങനെ ഒരു സ്വഭാവം ഉണ്ടെന്നു മനസിലായതോടെ ഭാര്യ ഓരോ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ഞാന്‍ ഞെട്ടാറില്ല. ഇത് അവള്‍ക്ക് എന്റെ സ്വപ്നത്തില്‍ നിന്ന് കിട്ടിയതാ എന്ന് മനസിലാകും. ;ലാല്‍ ജോസ് പറയുന്നു.

Noora T Noora T :