അധികം പ്രണയനിമിഷങ്ങളില്ല, എന്നിട്ടും റേറ്റിങ്ങിൽ ‘കുടുംബവിളക്ക്’ മുന്നിൽ തന്നെ ; ഇതൊരു പാടാത്ത പൈങ്കിളിയ്ക്കും കിട്ടില്ല ; ആ വിജയരഹസ്യം പുറത്തായി !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോകുകയാണ്. സുമിത്ര എന്ന പാവം വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് പറയുന്നത് . പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ മീര വസുദേവ് കേന്ദ്രകഥാപാത്രമായ സുമിത്രയായി എത്തുന്നത് കൊണ്ടുതന്നെ സീരിയലിന് ആരാധകർ ഏറെയാണ് .

മീരയുടെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയാണിത്. നടി ശരണ്യ ആനന്ദാണ് വില്ലത്തി കഥാപാത്രമായ വേദികയെ അവതരിപ്പിക്കുന്നത്. മീരയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശരണ്യയും.

സംഭവബഹുലമായിട്ടാണ് പരമ്പര മുന്നോട്ട് പോകുന്നത്. സിദ്ധാർഥുമായുള്ള വിവാഹ മോചനത്തിന് ശേഷം ജീവിതം നഷ്ടമായ സുമിത്ര തന്റേതായ രീതിയിൽ ജീവിതം കെട്ടിപ്പെടുക്കുകയാണ്. സുമിത്രയുടെ സന്തോഷകരമായ ജീവിതം തകർക്കാൻ സകല അടവും പയറ്റുകയാണ് വേദിക. എന്നാൽ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സുമിത്രയെ തകർക്കാൻ വേദികയ്ക്ക് കഴിയുന്നില്ല.

സുമിത്രയുടേയും സിദ്ധാർഥിന്റേയും രണ്ടാമത്തെ മകൻ പ്രതീഷിന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പുതിയ പ്രെമോയാണ്. പ്രതീഷിന്റെ പ്രണയിനിയാണ് സഞ്ജനയുടെ വിവാഹം അച്ഛൻ രാമകൃഷ്ണൻ ഭഭ്രൻ എന്ന ഒരാളുമായി ഉറപ്പിച്ചിരിക്കുകയാണ്. മകൻ പ്രതീഷന് എല്ലാ പിന്തുണയുമായി സുമിത്ര കൂടെ നിൽക്കുകയാണ്. എന്നാൽ സുമിത്രയെ തകർക്കാനായി പ്രതീഷിന്റേയും സഞ്ജനയുടേയും വിവാഹം മുടക്കാനുള്ള ശ്രമത്തിലാണ് വേദിക.

സിദ്ധാർത്ഥിന്റെ അമ്മയായ സരസ്വതിഅമ്മയെ കൂട്ടുപിടിച്ചാണ് സുമിത്രയുടെ കുടുംബത്തിലെ കുടുംബത്തില കാര്യങ്ങൾ വേദിക അറിയുന്നത്. പ്രതീഷിന്റെ വിവാഹക്കാര്യം മനസ്സിലാക്കിയ വേദിക ഭർത്താവ് സിദ്ധാർത്ഥിലൂടെ കല്യാണം മുടക്കാൻ നോക്കുകയാണ്. സുമിത്രയെ തകർക്കാൻ വേദികയ്ക്കൊപ്പം നിൽക്കുന്ന സിദ്ധു ഇക്കാര്യത്തിൽ വേദികയ്ക്ക് എതിരെ നിൽക്കുകയാണ്. വിവാഹം മുടക്കണമെന്ന് പറയുന്ന വേദികയെ ചോദ്യം ചെയ്യുകയാണ്. ഇത് വേദികയ്ക്ക് വലിയ തിരിച്ചടിയാണ്. ഒരിക്കലും സിദ്ധുവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.

ഇന്നത്തെ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. പ്രെമോയ്ക്ക് മികച്ച കമന്റുകളാണ് യുട്യൂബിൽ നിന്ന് ലഭിക്കുന്നത്. സിദ്ധു വേദികയോട് പറഞ്ഞ ഡയലോഗ് പൊളിച്ചു,വിവരമില്ലാത്ത അനിരുദ്ധിനെ പാവ കളിപ്പിക്കുന്നത് പോലെ പ്രതീക്ഷിനെ കളിപ്പിക്കാൻ പോവല്ലേ വേദികേ നീ വിവരമറിയും,വേദിക സിദ്ധു അടിച്ചു പിരിയേണ്ട സമയം കഴിഞ്ഞു.

എനിക്ക് അത് കാണാനും സുമിത്രേടെ ഉയർച്ച കാണാനും ആണ് ഇഷ്ടം, സിദ്ധു റോക്സ്,ഇയാൾക്ക് ഇപ്പോഴെങ്കിലും അല്പം ബോധം ഉദിച്ചല്ലോ.. ഭാഗ്യം.. അയാൾക്കു അറിയാം ഇവൾ കാരണം പിന്നേം നാണംകെടുമെന്ന്,ഇപ്പോഴാണ് അയാൾക്ക് മനസിലായത് കീ കൊടുക്കുന്ന പാവയാണ് എന്ന്, അങ്ങനെ നമ്മുടെ സിദ്ധു അപ്പൂപ്പന് ബോധോദയം ഉണ്ടായിരിക്കുകയാണ് സൂർത്തുക്കളെ ,കൊള്ളാല്ലോ ഇയാൾക്ക് വിവരം വച്ചോ,സിദ്ധു അങ്കിളിന്റെ പൊളി ഡയലോഗ് എനിക്കിഷ്ടപ്പെട്ടു എന്നിങ്ങനെയുളള കമന്റുകളാണ് ലഭിക്കുന്നത്.

വേദികയെ പോലെ തന്നെ സിദ്ധുവിനും വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. എന്നാൽ ഇന്നത്തെ ഒറ്റ എപ്പിസോഡ് കൊണ്ട് സിദ്ധു സ്റ്റാറായിരിക്കുകയാണ്. മികച്ച കമന്റുകളാണ് ഒറ്റ ഡയലോഗിന് ലഭിക്കുന്നത്. വേദിക കീ കൊടുക്കുമ്പോ ചലിക്കാനുള്ള പാവയല്ല സിദ്ധു, വേദികയ്ക്കു ഇനിയും സിദ്ധുന്റെ തലയിൽ കേറിയിരുന്നു നൃത്തമാടാൻ പറ്റില്ലാ എന്നാണ് ആരാധകർ പറയുന്നത്. സിദ്ധു വേദിയുടെ പറഞ്ഞ ഡയലോഗ് പൊളിച്ചടക്കി എന്നും പ്രേക്ഷകർ പറയുന്നുണ്ട്.

സിദ്ധു വേദികയോട് പറഞ്ഞ ഡയലോഗ് അടിപൊളി ഇനിയും മുമ്പോട്ട് ഇങ്ങനെ ഉള്ള ഡയലോഗ് പ്രതീക്ഷിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. കുടുംബ ബന്ധങ്ങളുടെ ആഴവും മൂല്യവും തിരിച്ചറിയുന്ന പരമ്പര ഇതുകൊണ്ടാണ് റേറ്റിങ്ങിൽ പോലും മികച്ചുനിൽക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. സ്വന്തം ജീവിതവുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നതിനാൽ തന്നെ കുടുംബവിളക്കിന്റെ വിജയം മറ്റൊരു സീരിയലിനും അവകാശപ്പെടാൻ സാധിക്കില്ലെന്നും അവകാശപ്പെടുന്ന ആരാധകരുണ്ട്.

about kudumbavilakku

Safana Safu :