എന്നെ കുറിച്ചുള്ള വാർത്തകൾ കണ്ട് അതിശയം തോന്നാറുണ്ട്… ഇത് നിങ്ങൾക്കുള്ള താക്കീതാണ്; വ്യാജ വാർത്തകൾക്കെതിരെ റിമി ടോമി

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ തുറന്നടിച്ച് ഗായിക റിമി ടോമി.

‌ സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്ന ചില വാര്‍ത്തകള്‍ കണ്ടു തനിക്ക് തന്നെ അതിശയം തോന്നിയിട്ടുണ്ടെന്നും ഭാവിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പടച്ചു വിടുന്നവര്‍ക്കെതിരെ നിയമ സംവിധാനം വരുമെന്ന് താന്‍ ഉറച്ച്‌ വിശ്വസിക്കുന്നുവെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ റിമി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രചരണത്തിനെതിരെ എന്തിന് ശബ്ദമുയര്‍ത്തണമെന്ന ചിന്തയും തന്റെയുള്ളിലുണ്ടാകാറുണ്ടെന്ന് റിമി പറയുന്നു നമുക്ക് ചുറ്റുമുള്ള എത്രയോ പേര്‍ക്ക് ഇങ്ങനെ ദുരന്ത അനുഭവം ഉണ്ടാകുന്നുണ്ടെന്നും റിമി ടോമി ഓര്‍മിപ്പിക്കുന്നു.

പലപ്പോഴും ഫെയ്സ്ബുക്കിലൊക്കെ എന്നെ കുറിച്ച്‌ വരുന്ന വാര്‍ത്തകള്‍ കണ്ടു ഞാന്‍ തന്നെ അതിശയിച്ചിട്ടുണ്ട്. പലതും കേള്‍ക്കുമ്ബോള്‍ എനിക്ക് പ്രതികരിക്കണമെന്ന് തോന്നും . പിന്നെ ഓര്‍ക്കും എന്തിനെന്ന്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണം ഉണ്ടാകണമെന്നാണ് ആഗ്രഹം. ഭാവിയില്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. നമുക്ക് ചുറ്റുമുള്ള എത്രയോ പേര്‍ക്ക് ഇങ്ങനെ ദുരന്ത അനുഭവം ഉണ്ടാകുന്നുണ്ട്. നിയമം‌ ശക്തമാകുന്നത് തന്നെയാണ് ആകെയുള്ള പരിഹാരമെന്ന് റിമി പറയുന്നു

Noora T Noora T :