മകന്റെ സന്തോഷ നിമിഷം ക്യാമെറയിൽ പകർത്തുന്ന വാപ്പിച്ചി ; ദുൽഖറിന് ലഭിച്ച കോടികൾ വിലമതിക്കുന്ന സമ്മാനം ; വൈറലായ ആ കാഴ്ച !

മലയാളത്തിന്റെ പ്രിയപ്പെട്ട യുവ നടൻ ഡിക്യൂ എന്ന ദുൽഖർ സൽമാന്റെ പിറന്നാൾ ദിനമാണ് ഇന്ന്. മലയാള സിനിമാ മേഖലയിൽ നിന്നും പുറത്തുനിന്നും ഏറെ ആരാധകരാണ് നടന് പിറന്നാൾ ആശംസകൾ നേർന്നെത്തിയത് . ഇപ്പോഴിതാ ദുൽഖറും മമ്മൂട്ടിയും ഒന്നിച്ചുളള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ദുൽഖർ കേക്ക് മുറിക്കുന്നതും തൊട്ടുപുറകിലായി മമ്മൂട്ടി ക്യാമറ കൊണ്ട് ചിത്രം പകർത്തുന്നതുമാണ് ഫോട്ടോ. നിർമ്മാതാവ് ഷാജി നടേശൻ ഉൾപ്പടെ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെക്കുകയും ചെയ്തു.

മകന് പിറന്നാൾ സമ്മാനമായി സൂക്ഷിക്കാൻ ഇതിലും മികച്ച സമ്മാനമില്ല എന്നാണ് ആരാധകർ പറയുന്നത്. പൊതുവെ ക്യാമെറയോടും പുതിയ ടെക്നൊളജിയോടും വലിയ കമ്പമുള്ള നായകനാണ് മമ്മൂക്ക. മകന്റെ പിറന്നാൾ ദിനത്തിലും ക്യാമറയും പിടിച്ചു ഷൈൻ ചെയ്യുന്ന മമ്മൂക്കയായാണ് ആരാധകർ ശ്രദ്ധിച്ചിരുന്നത്.

അതേസമയം ദുൽഖറിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് തെലുങ്ക് സിനിമയായ പ്രൊഡക്ഷന്‍ നമ്പര്‍ സെവന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിലെ വിവിധ സീനുകള്‍ ചേര്‍ത്തിണക്കിയ വീഡിയോയിലൂടെയാണ് നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി. കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.എസ് വിനോദ് ആണ് ഛായാ​ഗ്രഹണം. വിശാൽ ചന്ദ്രശേഖർ സം​ഗീതം നൽകുന്നു. വൈജയന്തി മൂവീസും, സ്വപ്ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. 1960കളിൽ ജമ്മുകാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.

about mammootty

Safana Safu :