ബിഗ് ബോസ് താരം വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍; നിയന്ത്രണം വിട്ട കാര്‍ റോഡിലെ മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത് ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മരിച്ചു!

തമിഴ്‌സിനിമാ താരവും തമിഴ് ബിഗ്‌ബോസ് സീസണ്‍ 2ലെ മത്സരാര്‍ഥികളിലൊരാളുമായ നടി യാഷിക
ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത് . നിയന്ത്രണം വിട്ട കാര്‍ റോഡിലെ മീഡിയനില്‍ ഇടിക്കുകയായിരുന്നു.

യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്. നാല് പേരെയും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. അമേരിക്കയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനിയാണ് മരിച്ചത്. ഇവർക്ക് 28 വയസായിരുന്നു.

നിലവിൽ യാഷികയുടെ നില ഗുരുതരമായി തുടരുന്നു. തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.ബിഗ് ബോസിലൂടെ വന്ന യാഷിക ഇരുട്ട് അറയില്‍ മുരട്ടു കുത്ത് എന്ന അഡള്‍ട്ട് ഹൊറര്‍ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ചിത്രത്തിലെ ഗ്ലാമര്‍ രംഗങ്ങള്‍ താരത്തെ വിവാദത്തിലാക്കിയിരുന്നു.

ഓടവും മുടിയാത ഒളിക്കവും മുടിയാതാ എന്ന ചിത്രത്തിലാണ് യാഷിക ഇപ്പോള്‍ വേഷമിടുന്നത്. യോഗി ബാബു നായകനായെത്തുന്ന സോംബി എന്ന ചിത്രവും താരത്തിന്റേതായി അണിയറയില്‍ ഉണ്ട്.

about yashika

Safana Safu :