ഇതൊക്കെ ഞാന്‍ പറയുമ്പോള്‍ കമന്റ് ബോക്സില്‍ ചില ഫാന്‍സുകാരുടെ പൊങ്കാല വരും; രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര;

മലയാളത്തിലെ സൂപ്പര്‍താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമാ ലൊക്കേഷനില്‍ നടന്ന ചില സംഭവങ്ങളെ കുറിച്ചും അദ്ദേഹം യൂട്യൂബ് ചാനല്‍ വഴി പങ്കുവെച്ച വീഡിയോയിൽ പറയുന്നു. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ സിനിമയായ ഉദയനാണ് താരത്തില്‍ ശ്രീനിവാസന്റെ കഥാപാത്രം തിരക്കഥ അടിച്ച് മാറ്റി നായകനാവുന്നതും പിന്നീട് ഡയലോഗ് പറയാന്‍ പറ്റാതെ വരുന്നതൊക്കെ യഥാര്‍ഥത്തില്‍ സിനിമയില്‍ നടക്കുന്നതാണ്. എല്ലാവര്‍ക്കും അറിയാവുന്നതാണ്. അദ്ദേഹം പറഞ്ഞു.

ഒത്തിരി ഹിറ്റ് സിനിമയൊരുക്കിയ നിര്‍മാതാവാണ് ഹെന്‍ട്രി. അദ്ദേഹം മലയാളത്തിലും തമിഴിലുമായി വന്ദേമാതേരം എന്ന സിനിമ ഒരുക്കി. മമ്മൂട്ടി, തമിഴ് നടന്‍ അര്‍ജുന്‍ അടക്കം ഒത്തിരി താരങ്ങള്‍ ആ ചിത്രത്തിലുണ്ടായിരുന്നു.

35 ലക്ഷത്തോളം രൂപ ചെലവിട്ട് ചില സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചു. അതില്‍ മമ്മൂട്ടിയ്ക്ക് മുഴുവനും ഡ്യൂപ്പ് ആയിരുന്നുവെന്ന് അദ്ദേഹം തന്നെ പറയുന്നു. സാധാരണ എല്ലാ സിനിമകളിലും അതൊക്കെ കാണും. ആ സിനിമയില്‍ ഫൈറ്റ് പറ്റില്ല. ആ സീനുകള്‍ പറ്റില്ലെന്നൊക്കെ മമ്മൂട്ടി വളരെ കാര്യമായി തന്നെ പറഞ്ഞു. ആ സംഭാഷണം ഒരു ഉടക്കിലേക്ക് എത്തി. ഹെന്‍ഡ്രി പറയുന്നത് അദ്ദേഹം പറഞ്ഞ ശമ്പളമൊക്കെ കൊടുത്തിട്ടാണ് ആ സിനിമയില്‍ അഭിനയിപ്പിക്കുന്നത്. നേരത്തെ തന്നെ വായിച്ച് കേള്‍പ്പിച്ച സ്‌ക്രീപ്റ്റ് പറയാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട്. കൊടുക്കുന്ന സീന്‍ ചെയ്യാനും മടി. മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനില്‍ അഭിനയിക്കുകയുമില്ല. അത് ഇല്ലാതാക്കുകയും ചെയ്യും.

ഇതൊന്നും ചെയ്തില്ലെങ്കിലും പറഞ്ഞ ശമ്പളം കൊടുക്കുകയും വേണം. ഒരിക്കല്‍ അതേ കുറിച്ച് പറഞ്ഞപ്പോള്‍ മമ്മൂട്ടി പറഞ്ഞത്രേ ഞാനെന്ത് ചെയ്താലും എന്റെ ഫാന്‍സുകാര്‍ കണ്ടോളുമെന്ന്. അത് ഇത്തിരി അഹങ്കാരമാണ്. കാരണം അതൊരു ശരിയായ രീതിയല്ല. ഇതൊക്കെ ഞാന്‍ പറയുമ്പോള്‍ കമന്റ് ബോക്സില്‍ ചില ഫാന്‍സുകാരുടെ പൊങ്കാല വരും. അതിലെ അസഭ്യകാര്യങ്ങള്‍ വരികയാണെങ്കില്‍ അത് ഇടുന്നവന് കൂടി ബാധകമായിരിക്കുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

Noora T Noora T :