ആ രോഗമാണ് അവളെ തളര്‍ത്തിയത്, ദുഖം പുറത്തുകാണിച്ചില്ല! അവളുടെ മുഖത്തെ ആ പുഞ്ചിരി! അനീഷയെ പരിചയപ്പെടുത്തി വിവേക്!

അഭിനയത്തിലും രാഷ്ട്രീയത്തിലും എന്ന പോലെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് വിവേക് ഗോപൻ. നടൻ പങ്കിടുന്ന ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആരാധകരേറെയാണ്. അത്തരത്തിൽ വിവേക് പങ്കുവച്ച പുതിയ പോസ്റ്റാണ് ഏറെ വൈറാലായി മാറുന്നത്. ‘സങ്കടങ്ങളെ മറക്കാനും മറികടക്കാനും ഒരുപരിധിവരെ കലകളിലൂടെ സാധിക്കും. അനീഷ എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുമ്പോള്‍ ആര്‍ക്കുമത് മനസിലാകുമെന്നാണ് വിവേക് പറയുന്നത്

അദ്ദേഹം പങ്കിട്ട വാക്കുകളിലേക്ക്!

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ് എം എ) എന്ന ജനിതക വൈകല്യം രോഗമാണ് അവളേയും തളര്‍ത്തിയത്. എഴുന്നേറ്റ് നടക്കാനാവില്ല. എന്തിന്, കൈകള്‍ തന്റെ ഇഷ്ടപ്രകാരംപോലും ചലിപ്പിക്കാന്‍ പോലും കഴിയില്ല. എന്നിട്ടും അവളുടെ കൈവിരല്‍ തുമ്പുകള്‍ ചിത്രം വരക്കുന്നതും കമ്മലുകളുള്‍ നിര്‍മിക്കുന്നതും നമ്മളെ വിസ്മയിപ്പിക്കും.

എസ് എം എ ബാധിച്ച കുഞ്ഞനുജന്റെ ചികിത്സക്കുവേണ്ടി പ്രാര്‍ഥിച്ച ഒരു പെണ്‍കുട്ടിയുടേയും അതിനായി 18 കോടി പിരിച്ചെടുത്ത നന്മ മനസുകളുടെ ദൃശ്യം അടുത്തിടെ എല്ലാവരുടെയും മനസിനെ സ്പര്‍ശിച്ചാണല്ലോ കടന്നുപോയത്. ഇത്തരം രോഗത്തിന്റെ തീവ്രതയും ദുരിതവും തന്നെയാണ് അനീഷയിലും കണ്ടത്.

കാര്‍ത്തികദീപം സീരിയലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ഞങ്ങളെല്ലാവരും സിപി വില്ലയിലെത്തിയത്. ഷൂട്ട് ചെയ്യുന്ന വീട് അനീഷയുടേതായിരുന്നു. അവള്‍ക്കൊപ്പം ഉമ്മയും വാപ്പയും മാത്രം.

ഒരു സഹോദരനുണ്ടായിരുന്നത് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ് എം എ) ബാധിച്ച് നേരത്തെ മരിച്ചിരുന്നു എന്നത് പിന്നീടാണറിഞ്ഞത്. മകന്‍ മരിച്ചും മകള്‍ അതേ രോഗംബാധിച്ച് തളര്‍ന്ന അവസ്ഥയിലുമായ ആ രക്ഷിതാക്കളുടെ സങ്കടം ഏറെ വേദനിപ്പിച്ചു. പക്ഷേ അവരൊരിക്കലും ദുഖം പുറത്തുകാണിച്ചില്ല. പകരം അനീഷയുടെ മുഖത്തെ പുഞ്ചിരി കാണാന്‍ ഉള്ളുരുകുമ്പോഴും പുഞ്ചിരിക്കുകയായിരുന്നു

അനീഷ മനോഹരമായി ചിത്രംവരക്കുന്നതിനെ അവര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ചില്ല് കുപ്പികളില്‍ നിറങ്ങള്‍ നല്‍കി ചിത്രങ്ങള്‍ രചിച്ചു. ആ വീട് നിറയെ അനീഷ വരച്ച ചിത്രങ്ങളുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം കമ്മലുകള്‍ നിര്‍മിക്കുന്നതിലും അസാമാന്യമായ കരവിരുത് അവള്‍ പ്രകടിപ്പിക്കുന്നു. ചെറിയ പെണ്‍കുട്ടികള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കുമെല്ലാം ധരിക്കാന്‍പാകത്തിലുള്ള കമ്മലുകള്‍ വേര്‍തിരിച്ചുണ്ടാകും. വ്യത്യസ്ത തരങ്ങളിലും നിറങ്ങളിലും അവ മികച്ചുനിന്നു.

ഒരു വിനോദമെന്ന രീതിയിലാണ് അനീഷ ഇതിലെല്ലാം മുഴുകുന്നത്. എന്നാല്‍ അവളുടെ കലാവിരുത് കണ്ടപ്പോള്‍ അനുഗ്രഹിക്കുക മാത്രമല്ല പ്രോത്സാഹനാര്‍ഥം കുറേയേറെ കമ്മലുകള്‍ കാഷ് നിര്‍ബന്ധപൂര്‍വം നല്‍കി വാങ്ങിക്കുകയും ചെയ്തു. കഴിവുകളെ അഭിനന്ദിച്ചപ്പോള്‍ അനീഷയുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് തിളക്കമേറെയുണ്ടായിരുന്നു. രണ്ടുമാസത്തോളം ഞങ്ങള്‍ക്ക് അവിടെ ചിത്രീകരണമുണ്ടായി
ഇങ്ങനെയാണ് വിവേകിന്റെ വാക്കുകൾ അവസാനിക്കുന്നത്

Noora T Noora T :