ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ താരങ്ങള്‍ ഓരോരുത്തരായി ചെന്നൈയിലെത്തിയിരുന്നു.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഫിനാലെ ചിത്രീകരണം നടക്കുന്നത്. നേരത്തെ ഷോ അപ്രതീക്ഷിതമായി നിര്‍ത്തിവെക്കേണ്ടി വന്നത് മുതല്‍ ഇനിയെന്താകും ഷോയുടെ ഭാവി എന്നറിയാനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.
ബിഗ് ബോസ് ഷൂട്ട് ചെന്നൈയിൽ നടക്കുമ്പോൾ അത്ര സുഖകരമല്ലാത്ത റിപ്പോർട്ടുകളാണ് അവിടെ നിന്ന് പുറത്ത് വരുന്നത്. ബിഗ് ബോസ് സീസൺ 3 ലെ അടുത്ത സുഹത്തുക്കളായിരുന്നു മജ്സിയയും ഡിംപലും. എന്നാൽ ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഇവരുടെ സൗഹൃദത്തിൽ വിള്ളലേറ്റിരുന്നു. ഇവരുടെ പിണക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിത മജ്സിയയും ഡിംപലും തമ്മിലുള്ള പ്രശ്നം രൂക്ഷമായിരിക്കുകയാണ്.
ഡിംപലിനെ ഭാനു മാനസികമായി പീഡിപ്പിക്കുകയാണെന്ന ആരോപണവുമായി ഡിംപലിന്റെ സഹോദരി തിങ്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ ഭാനുവിനെതിരെയുള്ള ഡിംപലിന്റെ ഓഡിയോയും പുറത്ത് വന്നിരിക്കുകയാണ്. ഭാനുവുള്ളതിനാല്‍ താന്‍ ഫിനാലെയില്‍ പങ്കെടുക്കില്ലെന്നാണ് ഡിംപല്‍ ഓഡിയോയില്‍ പറയുന്നത്. ഭാനുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഡിംപല്‍ പറയുന്നതായി ഓഡിയോയില്‍ കേള്‍ക്കാം.
”ഞങ്ങള്‍ വണ്ടിയിലിരിക്കുകയായിരുന്നു. ഞാന്‍ മുന്നില്‍ ഡ്രൈവറുടെ അടുത്തായിരുന്നു ഇരുന്നിരുന്നത്. രമ്യ പിന്നിലായിരുന്നു ഇരുന്നത്. അപ്പോള്‍ മജിസിയ വരികയും വാതില്‍ തുറക്കുകയും ചെയ്തു. അകത്തേക്ക് കയറുന്നതിന് മുമ്പ് അവള്‍ ചിലത് പറയുകയായിരുന്നു. അവള്‍ അവളുടെ അച്ഛനെ കൊന്നിട്ട് ടാറ്റു ഉണ്ടാക്കിയിട്ട് എന്തൊക്കെയാ പറഞ്ഞതെന്ന് അറിയില്ല. ഇത്രയുമാണ് ഞാന്‍ കേട്ടത്”. എന്നാണ് ഡിംപല്‍ പറയുന്നത്.
ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഞാന്‍ എന്റെ പെര്‍ഫോമന്‍സ് നല്‍കും. കാരണം ക്രൂ മൊത്തം അവിടെയുണ്ട്. ഇതവരുടെ ജോലിയാണ്. അതുകൊണ്ട് ഞാന്‍ ചെയ്യും. പക്ഷെ ഇങ്ങനെ സംസാരിച്ചിട്ട് അവളവിടെ ഉണ്ടെങ്കില്‍ ഞാന്‍ ഫിനാലെ ചെയ്യില്ല. ഞാന്‍ എഫ്‌ഐആര്‍ ഇടും. രമ്യ അവിടെയുണ്ടായിരുന്നു. രമ്യ കേട്ടിട്ടുണ്ട്. സാക്ഷിയുണ്ട്. രമ്യയൊരു നല്ല മനുഷ്യനാണ്. എന്നും ഡിംപല്‍ പറയുന്നുണ്ട്. നേരത്തേ ഡിംപലിന്റേതായി മറ്റൊരു ഓഡിയോയും പുറത്ത് വന്നിരുന്നു.
ഷൂട്ട് നടക്കുന്നതിനിടെ ഭാനു തന്നെ ഫ്രോഡ് എന്നും ജൂലിയറ്റിനെ വിറ്റ് കാശാക്കി എന്നെല്ലാം പറഞ്ഞ് മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു ഈ ഓഡിയോയില്‍ ഡിംപല്‍ പറഞ്ഞിരുന്നത്. ഇത്രയും നാള്‍ താനും കുടുംബവും ഭാനുവിനെ അവഗണിക്കുകയായിരുന്നുവെന്നും എന്നാല്‍ ഇനി പറ്റില്ലെന്നും ഡിംപല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാനുവിനെതിരെ രംഗത്ത് എത്തിയത്. ഭാനുവിനെതിരെ നടപടിയെടുക്കാന്‍ ചാനലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് തിങ്കള്‍ പറയുന്നത്.
അതേസമയം സോഷ്യല്‍ മീഡിയയിലും ഭാനുവിനെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് മജിസിയയും ലക്ഷ്മി ജയനും ലൈവില്‍ എത്തുകയും ചെയ്തിട്ടുണ്ട്. ഇവരോട് ചോദിച്ച് നോക്കൂ. എനിക്കല്ല ഡിംപലിനെ ഫേസ് ചെയ്യാന്‍ ബുദ്ധിമുട്ട്. ഡിംപലിന് എന്നെയാണ് ഫേസ് ചെയ്യാന്‍ പറ്റാത്തത്. അതിലെനിക്ക് ഒന്നും ചെയ്യാന്‍ പറ്റത്തില്ല. അവളോടും അവളുടെ ഫാന്‍സിനോടും എനിക്ക് ക്ഷമ ചോദിക്കണമെന്നുണ്ടെന്നും മജ്‌സിയ ലൈവില്‍ പറയുന്നുണ്ട്. പിന്നാലെ ലക്ഷ്മി ജയനാണ് സംസാരിച്ചത്. ഇവിടെ എല്ലാവരും ഓക്കെയാണ്. പണ്ടത്തെ ഒരു ഫ്രണ്ട്ഷിപ്പ് കോംബോ ഇല്ലെന്നേ ഉള്ളു. എല്ലാവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഷൂട്ടൊക്കെ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.
പക്ഷേ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും സോഷ്യല്‍ മീഡിയയില്‍ നിന്നാണ്. അത് എത്ര പേരാണെന്ന് അറിയില്ല. തിങ്കള്‍ ചേച്ചി പറയുന്നത് നിങ്ങള്‍ക്ക് വിശ്വാസമായിരിക്കും എന്ന് ലക്ഷ്മി പറയുമ്പോള്‍ ഓ, തിങ്കളാണോ അതിന് പിന്നിലെന്ന് മജ്‌സിയ ചോദിക്കുന്നുണ്ട്. ഫിനാലെ ആയത് കൊണ്ട് വേറെ ഹൈപ്പ് ഒന്നും കിട്ടുന്നില്ല. അപ്പോ ഒരു പ്രശ്‌നം ഉണ്ടാക്കും. നെഗറ്റീവ് പബ്ലിസിറ്റിയാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിലെന്നെ ബലിയാട് ആക്കുമെന്നും മജ്‌സിയ പറയുന്നു. വിഷമിക്കേണ്ടെന്ന് ലക്ഷ്മി പറയുമ്പോള്‍ എനിക്കെന്ത് വിഷമം, എന്റെ പട്ടി വിഷമിക്കുമെന്ന് കൂടി താരം സൂചിപ്പിച്ചു.
അപ്രതീക്ഷിത സംഭവങ്ങളെ തുടര്‍ന്ന് ഡിംപല്‍ ഫിനാലെയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ആശങ്ക.