മരിക്കുന്നതിന് തലേ ദിവസം രാത്രി ഇവിടെ വന്നു, അവസാനമായി അവൾ പറഞ്ഞത്! 4.16 വരെ അവള്‍ ഓണ്‍ലൈനിലുണ്ടായിരുന്നു… രഞ്ജു രഞ്ജിമാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സമൂഹ മനസാക്ഷിയെ ഒന്നടങ്കം വേദനിപ്പിച്ച വിയോഗമായിരുന്നു ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റേത്. കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്‌സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.

അനന്യയെ മകളായി കാണുന്ന രഞ്ജു രഞ്ജിമാറിന്റെ വീട്ടിലേക്കായിരുന്നു അനന്യയെ അവസാനമായി കൊണ്ടുവന്നത്. അനന്യയെക്കുറിച്ചുള്ള രഞ്ജു രഞ്ജിമാരുടെ പ്രതികരണം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു രഞ്ജു രഞ്ജിമാര്‍ അനന്യയെക്കുറിച്ച് സംസാരിച്ചത്.

ശസ്ത്രക്രിയയിലുണ്ടായ പിഴവുകളെക്കുറിച്ച് അവള്‍ നിരവധി തവണ പറഞ്ഞിരുന്നു. ആശുപത്രിയുമായി സംസാരിച്ചിരുന്നു. നിയമപരമായി നീങ്ങാമെന്ന് ഞാനെപ്പോഴും അവളോട് പറയുമായിരുന്നു. എന്നാല്‍ അതിന് അനുസരിച്ചുള്ളൊരു ഫോളോ അപ്പ് ലഭിച്ചിരുന്നില്ല. ആത്മഹത്യ പ്രവണത ഉള്ളൊരു കുട്ടിയാണ് അനന്യയെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. ഒരുപാട് സ്വപന്ങ്ങളുണ്ടായിരുന്നു അവള്‍ക്ക്, അതേക്കുറിച്ചൊക്കെ എന്നോട് പറഞ്ഞിരുന്നു.

2013 ല്‍ ഞാന്‍ വിധികര്‍ത്താവായി പോയൊരു ബ്യൂട്ടി പെജന്റില്‍ അവള്‍ മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. അന്നാണ് അവളെ ആദ്യമായി കണ്ടത്. 2015 മുതലാണ് അടുത്ത ബന്ധമുണ്ടാവുന്നത്. എനിക്ക് അവള്‍ മകളാവുന്നതും ഞാനവളുടെ അമ്മയുമാവുന്നത് 2017ലായിരുന്നു. അവളെന്റെ വീട്ടിന് അടുത്തായിരുന്നു. എനിക്ക് അവളെ അറിയില്ലായിരുന്നു. ഒരുപാട് ലോകം കണ്ട കുട്ടിയാണ്. അവള്‍ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല.

സ്വഭാവിക മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മാനസികമായി അവള്‍ വിഷമയത്തിലായിരുന്നുവെന്ന് തോന്നുന്നു. പലരുമായും അവള്‍ ഇത് പങ്കുവെച്ചിരുന്നു. ജൂലൈ 12 ന് ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ അവള്‍ വ്യക്തിപരമായ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ശാസിച്ചിരുന്നു. അമ്മയെന്ന നിലയിലാണ് ഞാന്‍ ആ സ്വാതന്ത്ര്യം എടുത്തത്. ഞാന്‍ പറഞ്ഞത് ശരിയായില്ലെന്ന് മനസ്സിലായപ്പോള്‍ ക്ഷമ പറഞ്ഞിരുന്നു. സാരമില്ലമ്മേ, അമ്മയല്ലേ, അമ്മയ്ക്ക് എന്നോട് സ്വാതന്ത്ര്യമെടുക്കാമല്ലോയെന്ന് പറഞ്ഞ് അവളത് കൂളായി എടുത്തിരുന്നു.

മരിക്കുന്നതിന് തലേ ദിവസം രാത്രി അവള്‍ ഇവിടെ വന്നിരുന്നു. കുറേ നേരം ഇരുന്നിരുന്നു. സര്‍ജറിയുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ച് ഡല്‍ഹിയില്‍ പോവാമെന്ന് പറഞ്ഞിരുന്നു. ഇവിടെ അമൃതയില്‍ പോവാമെന്ന് പറഞ്ഞിരുന്നു. 4.16 വരെ അവള്‍ ഓണ്‍ലൈനിലുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നുണ്ട്. 5.30 ക്കാണ് ഇങ്ങനെ സംഭവിച്ചതായി കൂടെയുണ്ടായിരുന്ന പയ്യന്‍ കാണുന്നത്. അതിനിടയില്‍ എന്താണ് സംഭവിച്ചത്. മാനസികമായി ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളെന്തോ ഉണ്ടായിട്ടുണ്ട്.

സര്‍ജറി ചെയ്തവര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. സാധാരണ രീതിയില്‍ ഒരു വജൈന ക്രിയേറ്റ് ചെയ്യുന്നത് പോലെയല്ല അവള്‍ക്കുള്ളത് ചെയ്തിരിക്കുന്നത്. അവള്‍ അതില്‍ നിരാശയിലായിരുന്നു. അവര്‍ അവരെ വെള്ളപൂശുകയാണ്. ഇവള്‍ ഇങ്ങനെയൊരു പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ക്ക് ഡിസിഷന്‍ എടുക്കാമായിരുന്നു. ഡല്‍ഹിയില്‍ അവള്‍ പോയി സര്‍ജറി ചെയ്യാന്‍ തയ്യാറാവുമ്പോള്‍ അതിനെ പിന്തുണയ്ക്കാമായിരുന്നു. അവളെ ചോദ്യം ചെയ്ത് തടയുകയായിരുന്നു.

സര്‍ജറിക്ക് ശേഷം അവള്‍ മാനസികമായി വല്ലാതെ തളര്‍ന്ന് പോയിരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഞാനും സഹായിക്കുന്നുണ്ടായിരുന്നു. അവളുടെ കൂടെ നില്‍ക്കാനും സഹായിക്കാനും ഒരുപാട് പേരുണ്ടായിരുന്നു. എന്നിട്ടും അവളെന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. തലേദിവസം സംസാരിച്ചിട്ട് പോവുമ്പോള്‍ അവള്‍ അത്രയും ഓക്കെയായിരുന്നു. പൈസയെല്ലാം ശരിയായി വരുന്നുണ്ട്. ഡല്‍ഹിയിലേക്ക് പോവുന്ന കാര്യം പറഞ്ഞു. പുതുതായി സലൂണ്‍ തുടങ്ങുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു.

ഇത്തരത്തില്‍ സര്‍ജറി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് സർക്കാർ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം. മുന്‍പ് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ട്രാന്‍സ്‌മെന്‍ സര്‍ജറി ചെയ്തപ്പോള്‍ പരാജയമായിരുന്നു. ഡല്‍ഹിയിലൊക്കെ കുറേ ആശുപത്രിയില്‍ ഇത്തരം സര്‍ജറി ചെയ്യുന്നുണ്ട്. ഭീമമായ തുക കൊടുത്താണ് പലരും ഈ സര്‍ജറി ചെയ്യുന്നത്. എന്താണ് ഈ സര്‍ജറിക്ക് സംഭവിച്ചത് എ്ന്നതിനെക്കുറിച്ച് കൃത്യമായി അന്വേഷിക്കണം. ഇനിയൊരു അനന്യ ഇവിടെ ഉണ്ടാവാതിരിക്കാനാണ് നോക്കേണ്ടത്. ഒരുപാട് ഫൈറ്റിലൂടെയാണ് നമ്മള്‍ ഇവിടെ എത്തിയത്. ഒരുനിമിഷം പോലും ആത്മഹത്യ എന്ന കാര്യത്തെക്കുറിച്ച് ആരും ചിന്തിക്കരുതെന്നും രഞ്ജുരഞ്ജിമാർ പറയുന്നു.

Noora T Noora T :