ബിഗ്ബോസ് മലയാളം സീസൺ 3 യുടെ ഫിനാലേയ്ക്കായി അത്യന്തം ആകാംക്ഷാ ഭരിതരായി കാത്തിരിക്കുകയാണ് മലയാളികൾ. നൂറുദിവസം വിഭാവനം ചെയ്യുന്ന ബിഗ്ബോസ് ഷോ തമിഴ്നാട്ടിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തൊണ്ണൂറ്റി അഞ്ചാം നാൾ നിർത്തുകയായിരുന്നു. തുടർന്ന് താരങ്ങളെല്ലാം നാട്ടിലെത്തുകയായിരുന്നു. വോട്ടിങ് രണ്ടാഴ്ച വീണ്ടും നീട്ടിയെങ്കിലും കണക്കാക്കിയ ദിവസങ്ങളിലൊന്നും ബിഗ്ബോസിന് ഫിനാലേ നടത്താനായിരുന്നില്ല. ഒടുവിൽ കാത്തിരിപ്പിന് അവസാനം കുറിച്ച് കൊണ്ട് മത്സരാർത്ഥികളെല്ലാം ചെന്നൈയിലെത്തിക്കഴിഞ്ഞു.നിലവിൽ ഫിനാലെ ഷൂട്ട് ചെന്നൈയിൽ നടക്കുകയാണ്.
ബിഗ് ബോസ് ഫിനാലെ എഷ്യാനെറ്റ് ഉടന്‍ തന്നെ സംപ്രേക്ഷണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ആദ്യ സീസണ്‍ പോലെ ഇത്തവണയും ഗ്രാന്‍ഡ് ആക്കി തന്നെയാണ് ഫിനാലെ നടത്തുന്നത്.
അതേസമയം ബിഗ് ബോസ് ഫെെനലിനെ കുറിച്ചുളള പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വ്‌ളോഗര്‍ രേവതി. ലാലേട്ടന്‍ എത്തിയെന്ന സൂചനകളാണ് രേവതി പുതിയ വീഡിയോയിലൂടെ നല്‍കുന്നത്. ഫിനാലെയില്‍ ഓണം ഷൂട്ട് തന്നെ പല രീതിയിലുണ്ടെന്ന് വീഡിയോയില്‍ പറയുന്നു.
‘ഓണം പ്രോഗ്രാമുകളായി ഡാന്‍സ്, പാട്ട്, ടോക്ക് ഷോ അങ്ങനെ എല്ലാം ഉണ്ട്. പിന്നെ ഓണം ടാസ്‌ക്കുകള്‍. ഫിനാലെ ഷൂട്ട് രണ്ട് രീതിയിലാണ്. ഡാന്‍സ്, പാട്ട് അങ്ങനത്തെ സംഭവങ്ങളും, പിന്നെ ലാലേട്ടന്‍ വിന്നറിനെ പ്രഖ്യാപിക്കുന്നതും ഇങ്ങനെ പല രീതിയിലാണ് ഷൂട്ട് പോവുന്നത്. ഇത് എഡിറ്റ് ചെയ്ത് ഇവര്‍ ഫിനാലെ എപ്പിസോഡാക്കി മാറ്റും. ഓണം സെലിബ്രേഷന്‍ ഇന്നലെ കഴിഞ്ഞു. ഇന്ന് ഓണം ടാസ്‌ക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ക്ക് കൊടുത്തിരിക്കുന്നത്. ഓണകളികളൊക്കെ ആയിരിക്കും അവര്‍ക്ക് കൊടുത്തത്’.
ഓണപരിപാടികളുടെ മൊത്തം ഷൂട്ട് കഴിഞ്ഞിട്ടില്ല എന്നാണ് സൂചനകളെന്നും രേവതി പറയുന്നു. ഫിനാലെ ഷൂട്ട് കഴിഞ്ഞിട്ടില്ല. ലാലേട്ടന്‍ അവിടെ എത്തികഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘ലാലേട്ടന്‍ ബിഗ് ബോസ് വിന്നറെ പ്രഖ്യാപിക്കുന്നതും എവിക്ഷനുമൊക്കെ ജൂലായ് 24 ന് ഷൂട്ട് ചെയ്യുമെന്നാണ് അറിയുന്നത്. സ്‌പെഷ്യല്‍ ഗസ്റ്റുകളൊക്കെ വരുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ വിജയി ആരാണെന്ന് അറിയാന്‍ ചാന്‍സുണ്ട്. ആഗസ്റ്റ് 1ന് ഫിനാലെ ടെലികാസ്റ്റ് ചെയ്യാനാണ് സാധ്യത. ഒരു പ്രൈം ടൈമില്‍ തന്നെയായിരിക്കുമെന്നും രേവതി പറയുന്നു
നിലവിൽ 8 പേരാണ് ബിഗ് ബോസ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്നത്. ഇവരിൽ ടോപ്പ് 5 മത്സരാർഥികളെ ആയിരിക്കും ആദ്യം കണ്ടെത്തുക. അതിൽ നിന്ന് ടോപ്പ് 3യെ കണ്ടെത്തും. ഇവരിൽ നിന്നാകും സീസൺ 3യുടെ വിജയിയെ കണ്ടെത്തുക. സീസൺ ഒന്നിലെ പോലെ തന്നെയാകും മൂന്നാം സീസണിലും ഫിനാലെ എവിക്ഷൻ നടക്കുന്നത്. ആദ്യ സീസണിൽ 5 പേരിൽ നിന്നാണ് വിജയിയെ കണ്ടെത്തിയത്. സാബു മോൻ ആയിരുന്നു ഒന്നിലെ വിജയി.
ഫിനാലെ ഷൂട്ട് ഏകദേശം കഴിഞ്ഞതോടെ ഉടൻ തന്നെ പ്രെമോ വീഡിയോ പുറത്ത് വിടുമെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. സീസൺ 3യുടെ വിജയിയെ അറിയാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. 25ാം തീയതിയോടെ വിജയിയെ അറിയാൻ സാധിക്കുമെന്നാണ് സൂചന. മണിക്കുട്ടൻ, സായ്, ഡിംപൽ എന്നിവരുടെ പേരുകളാണ് ഫൈനൽ 3 ലേക്ക് ഉയർന്ന് കേൾക്കുന്നത്. ഇവരെ കൂടാതെ ഋതു, റംസാൻ, കിടിലൻ ഫിറോസ്,നോബി , അനൂപ് തുടങ്ങിയവരാണ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്ന 8 പേർ.