അമ്പോ.. ഈ സീനുകള്‍ ഉണ്ടായിരുന്നെങ്കില്‍ നൂറ് കോടി ക്ലബ്ബില്‍ കേറിയേനെ; നരസിംഹത്തിലെ ‘ഡിലീറ്റഡ് സീന്‍’ വൈറലാകുന്നു!

മലയാളികൾക്കിടയിൽ ഇന്നും ഹിറ്റായി നിൽക്കുന്ന ലാലേട്ടൻ സിനിമയാണ് നരസിംഹം. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത് നരസിംഹത്തിലെ ഡിലീറ്റഡ് സീൻ എന്നുപറഞ്ഞ് ഷെയർ ചെയ്യപ്പെടുന്ന ഒരു വീഡിയോയാണ് .

ചാനല്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പ്രജിത്ത് കൈലാസവും ദീപു നവായികുളവും ചേര്‍ന്ന് ചെയ്ത നരസിംഹത്തിന്റെ സ്പൂഫ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഏഴ് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ രസകരമായാണ് ഇവര്‍ എടുത്തിരിക്കുന്നത്. നരസിംഹത്തില്‍ മോഹന്‍ലാലിന്റെ എന്‍ട്രി സീനിനെയാണ് പൊട്ടിച്ചിരിപ്പിക്കുന്ന രൂപത്തില്‍ പ്രജിത്തും ദീപുവും മാറ്റിയിരിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ ദേ കാണ് എന്ന് പറഞ്ഞ് വിരല്‍ ചൂണ്ടുമ്പോള്‍ ഭാരതപ്പുഴയുടെ തീരത്തിലൂടെ ഓടുന്നവരുടെ കൂട്ടത്തില്‍ തങ്ങളും ഓടാന്‍ ശ്രമിക്കുന്നതും ഒടുക്കം കൈയ്യൊടിഞ്ഞ് ഇന്ദുചൂഢന്റെ വീട്ടിലേക്ക് പരാതി പറയാന്‍ ചെല്ലുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

നിരവധി പേരാണ് പ്രജിത്തിന്റെയും ദീപുവിന്റെയും വീഡിയോ കണ്ട് അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നിട്ടുള്ളത്. വെള്ളം എന്ന സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ അടിപൊളിയായിട്ടുണ്ട് എന്നാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

നേരത്തേ മണിച്ചിത്രത്താഴിന്റെ ഡിലീറ്റഡ് സീനും ഇവര്‍ വീഡിയോ ചെയ്തിരുന്നു. ആ വീഡിയോ വലിയ ഹിറ്റായി മാറിയിരുന്നു.ഫാസില്‍ സര്‍ ചതിച്ചെന്നും സീന്‍ കട്ട് ചെയ്തെന്നും എല്ലാവരും ഈ സീനുകള്‍ കണ്ട് അഭിപ്രായം പറയണമെന്നും പറഞ്ഞുകൊണ്ടായിരുന്നു അന്ന് പ്രജേഷ് വീഡിയോ പങ്കുവെച്ചത്.

about narasimham

Safana Safu :