അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങി മേഘ്ന ; സന്തോഷം പങ്കുവച്ച് നസ്രിയ

കഴിഞ്ഞ ലോക്ക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്നയെ തേടിയെത്തിയത്. ജീവിതത്തിലെ അപ്രതീക്ഷിത വേർപാടിനെ മറികടന്ന് വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് മേഘ്ന ഇപ്പോൾ.

മകൻ ജൂനിയർ ചീരുവിന് ഒമ്പത് മാസം പൂർത്തിയായതിന്റെയും വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെയും സന്തോഷം പങ്കുവയ്ക്കുകയാണ് മേഘ്ന. ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രവും മേഘ്ന ഷെയർ ചെയ്തിട്ടുണ്ട്. വീണ്ടും അഭിനയത്തിൽ സജീവമാകുന്ന മേഘ്നയുടെ സന്തോഷത്തിൽ പങ്കുചേരുകയാണ് മേഘ്നയുടെ സുഹൃത്തും നടിയുമായ നസ്രിയയും. “എന്റെ ധീ,” എന്നാണ് ചിത്രത്തിന് നസ്രിയ കമന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ലോക്ക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്നയെ തേടിയെത്തിയത്. ഒരിക്കലും നികത്താനാവാത്ത ആ നഷ്ടം ഒരു സ്വകാര്യനൊമ്പരമായി മനസ്സിൽ സൂക്ഷിക്കുമ്പോഴും സങ്കടങ്ങൾക്ക് ഒരിടവേള നൽകി മകനൊപ്പം ജീവിതം കെട്ടിപ്പടുക്കുകയാണ് മേഘ്ന. ജീവിതത്തിലെ അപ്രതീക്ഷിത വേർപാടിനെ മറികടന്ന് വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് മേഘ്ന ഇപ്പോൾ.

മകൻ ജൂനിയർ ചീരുവിന് ഒമ്പത് മാസം പൂർത്തിയായതിന്റെയും വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെയും സന്തോഷം പങ്കുവയ്ക്കുകയാണ് മേഘ്ന. ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രവും മേഘ്ന ഷെയർ ചെയ്തിട്ടുണ്ട്. വീണ്ടും അഭിനയത്തിൽ സജീവമാകുന്ന മേഘ്നയുടെ സന്തോഷത്തിൽ പങ്കുചേരുകയാണ് മേഘ്നയുടെ സുഹൃത്തും നടിയുമായ നസ്രിയയും. “എന്റെ ധീ,” എന്നാണ് ചിത്രത്തിന് നസ്രിയ കമന്റ് ചെയ്തിരിക്കുന്നത്.

Noora T Noora T :