‘ഇതാ ഞാൻ വരുന്നു’, മോഹൻലാലിനും പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും മീന കൊടുത്ത അറിയിപ്പ് ; ആ സിനിമ ദേ എത്തിപ്പോയി എന്ന് ആരാധകരും !

മോഹൻലാല്‍- മീന ജോഡിയുടെ ഹിറ്റ് സിനിമകള്‍ മലയാളി പ്രേക്ഷകർക്കും ഹിറ്റോർമ്മകളാണ് . ഏറ്റവും ഒടുവില്‍ മോഹൻലാലും മീനയും ഒന്നിച്ച് അഭിനയിച്ച ചിത്രം ദൃശ്യം 2 അത്തരത്തിൽ എക്കാലവും ഓർത്തുവെക്കുന്ന ത്രില്ലെർ സിനിമയാണ്. ദൃശ്യം ഒന്നുപോലെ തന്നെ ദൃശ്യം 2വും വൻ ഹിറ്റായിരുന്നു.

എന്നാൽ, ഇപ്പോൾ വൈറലാകുന്നത് മീനയുടെ ഒരു അറിയിപ്പാണ്. മോഹൻലാലിന്റെ പുതിയ സിനിമയില്‍ അഭിനയിക്കാൻ താൻ വരുന്നുവെന്ന അറിയിപ്പാണ് മീന സമൂഹ മാധ്യമത്തിലൂടെ പങ്കിട്ടിരിക്കുന്നത്.

മോഹൻലാല്‍ നായകനായി ചിത്രീകരിക്കുന്ന പുതിയ സിനിമ ബ്രോ ഡാഡിയാണ്. ചിത്രത്തിലും പ്രധാന കഥാപാത്രമായി മീനയുണ്ട്. പൃഥ്വിരാജ് ആണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് . ബ്രോ ഡാഡി ടീം ഞാൻ ഇതാ വരുന്നൂവെന്ന് പറഞ്ഞ് മോഹൻലാലിനെയും പൃഥ്വിരാജിനെയും ടാഗ് ചെയ്‍ത് ഇൻസ്റ്റാഗ്രാമില്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മീന. അപ്പോൾ സിനിമയും ഉടൻ പ്രതീക്ഷിക്കാമെന്നാണ് ആരാധകരും പറയുന്നത്.

ആന്റണി പെരുമ്പാവൂര്‍ ആണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ തന്നെ അഭിനയിക്കുന്ന സംവിധായകൻ പൃഥ്വിരാജിന്റെ ജോഡിയാകുന്നത് . ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

about meena

Safana Safu :