ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ബിഗ് ബോസ്സ് മലയാളം സീസൺ 3 യുടെ ഫൈനൽ ഒന്ന് രണ്ട്, ദിവസത്തിനുളളില്‍ നടക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ വരുന്നത്. ബിഗ് ബോസ് ഫൈനല്‍ ഇത്തവണയും ഗംഭീരമായി നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് ബിഗ് ബോസിന്‌റെ ഷൂട്ടിംഗ് നടന്നിരുന്നത്. ഇതേ വേദിയില്‍ വെച്ച് തന്നെയാകും ഫൈനല്‍ നടക്കുക. മല്‍സരാര്‍ത്ഥികളെല്ലാം കഴിഞ്ഞ ദിവസം തന്നെ ചെന്നൈയില്‍ എത്തിയിരുന്നു.
ഇതിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡിംപൽ ഭാൽ, സൂര്യ ജെ മേനോൻ, മണിക്കുട്ടൻ, സന്ധ്യ മനോജ്, രമ്യ പണിക്കർ എന്നിവരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്
ഫിനാലെയോട് അനുബന്ധിച്ച് ഹോട്ടല്‍ റൂമില്‍ ഒത്തൂകൂടി ആഘോഷമാക്കുകയാണ് മല്‍സരാര്‍ത്ഥികള്‍. ബിഗ് ബോസിലെ മിക്ക താരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ചിത്രങ്ങളും വീഡിയോസും പങ്കുവെക്കുന്നുണ്ട്. അതേസമയം ഇതില്‍ മണിക്കുട്ടനും ഋതുവും ഒരുമിച്ചുളള ഒരു വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
ഇവരുടെ റൊമാന്‍സ് അനൂപാണ് ക്യാമറയില്‍ പകര്‍ത്തിയത്. ബിഗ് ബോസില് ഒരു വീക്ക്‌ലി ടാസ്‌ക്കിനിടെ മണിക്കുട്ടന്‍ പെണ്‍വേഷം കെട്ടിയിരുന്നു. പാവക്കൂത്ത് ടാസ്‌ക്കില്‍ സൂര്യയുടെ പാവയായിട്ടാണ് മണിക്കുട്ടന്‍ എത്തിയത്. ഇതിനിടെയാണ് മണിക്കുട്ടി റിതുകുട്ടന്‍ റൊമാന്‍സ് നടന്നത്. അന്ന് ഇത് വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. പാവക്കൂത്ത് ടാസ്‌ക്കിനിടെ നടന്ന റൊമാന്‍സാണ് വീണ്ടും ഒത്തുകൂടിയപ്പോള്‍ മണിക്കുട്ടനും റിതുവും പുനരാവിഷ്‌കരിച്ചത്.
മണിക്കുട്ടനും റിതുകുട്ടിയും തമ്മിലുളള റെമാന്‍സ് എന്ന പേരിലാണ് ഈ തമാശ വീഡിയോ ഇറങ്ങിയിരിക്കുന്നത്. വീഡിയോ കണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ബെസ്റ്റ് എന്റര്‍ടെയ്ന്‍മെന്‌റ് കോമ്പോ എന്നാണ് മണിക്കുട്ടനെയും ഋതുവിനെയും പലരും വിശേഷിപ്പിക്കുന്നത്. ബിഗ് ബോസ് സമയത്ത് അടുത്ത സുഹൃത്തുക്കളായ താരങ്ങളാണ് മണിക്കുട്ടനും ഋതുവും. ഷോയുടെ തുടക്കം മുതല്‍ ഇരുവരും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചു.
ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളാണ് ഇരുവരും. നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളാണ് മണിക്കുട്ടന്‌റെയും ഋതുവിന്‌റെയും പേരിലുളളത്. പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ബിഗ് ബോസില്‍ കീരിട സാധ്യതകളുളള മല്‍സരാര്‍ത്ഥിയായാണ് മണിക്കുട്ടനെ മിക്കവരും വിലയിരുത്തിയത്. അതേസമയം ആദ്യ അഞ്ചില്‍ ഋതുവും എത്താന്‍ സാധ്യതകളുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
ഷോ നിര്‍ത്തിവെച്ചതിന് ശേഷം ഫിനാലെ എന്തായാലും നടത്തണമെന്ന് പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേകുറിച്ച് ചാനല്‍ ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നാലെ വോട്ടിംഗ് പുനരാരംഭിച്ച് ഫിനാലെഉണ്ടാവുമെന്ന് അറിയിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണമാണ് ബിഗ് ബോസ് 3 ഫിനാലെ ഇത്രയും നീണ്ടുപോയത്
നേരത്തേ ജൂലൈ പത്താം തീയ്യതി മത്സരാർത്ഥികളോടൊക്കെ ചൈന്നെയിലെത്താൻ ബിഗ്ബോസ് ഔദ്യോഗികമായി അറിയിപ്പു നൽകിയതായും പതിനഞ്ചാം തീയ്യതി ഷൂട്ടിങ് നടത്താനാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും ചില റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ തമിഴ്നാട്ടിൽ വീണ്ടും ലോക്ക് ഡൌൺ 19 വരെ നീട്ടിയതോടെയാണ് ഇതും നടക്കാതെ പോയത്. ഏതായാലും ബിഗ് ബോസിന്‌റെ ഗ്രാന്‍ഡ് ഫിനാലെയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.