മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് സാധിക വേണുഗോപാൽ. തന്റെ കഥാപാത്രങ്ങളെ പോലെ തന്നെ ജീവിതത്തിലും സാധിക ബോൾഡ് ആണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവം കൂടിയായ സാധികയ്ക്ക് നിരവധി തവണ സൈബർ ആക്രമണം നേരിടേണ്ടതായി വന്നിട്ടുണ്ട്. അതെ സമയം തന്നെ സോഷ്യൽ മീഡിയ വഴി മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇതാ ഇത്തരത്തില്‍ ഒരു ഞരമ്പ് രോഗിയെ തുറന്ന് കാണിച്ചിരിക്കുകയാണ് സാധിക
മോശമായ രീതിയില്‍ തുടർച്ചയായി മെസേജ് അയച്ച ഒരു വ്യക്തിയുടെ മെസേജുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. അവന്റെ ഭാര്യയില്‍ അയാള്‍ സംതൃപ്തനല്ലായെന്നും ആര്‍ക്കും അവനൊപ്പം കൂടാമെന്നുമാണ് സാധിക സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. പണം അവനൊരു പ്രശ്‌നമേയല്ല എന്ന് കുറിച്ച സാധിക അയാളുടെ അക്കൗണ്ടിന്റെ ലിങ്കും പങ്ക് വെച്ചിട്ടുണ്ട്.
സാധികയുടെ പോസ്റ്റിന് പിന്നാലെ മറുപടിയുമായി ഈ വ്യക്തിയും ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്ക് വെച്ചിട്ടുണ്ട്.
ഇത് സാധിക ഇന്ന് പോസ്റ്റ് ചെയ്തതാണ്.ഇതില്‍ കാണിച്ചിരിക്കുന്ന FB ലിങ്ക് എന്റേതാണ്.പക്ഷെ മെസ്സേജ് ഞാന്‍ അയച്ചതല്ല.212.102.63.12 London,185.217.68.138 Romania ഈ കാണുന്ന ip അഡ്രസ്സില്‍ നിന്നും എന്റെ ഫേസ്ബുക്കില്‍ ആരോ കയറുന്നുണ്ട്.ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല.അവര്‍ക്കു നിയമപരമായി പോകാമെന്നാണ് ഈ വ്യക്തിയും കുറിച്ചിരിക്കുന്നത്.