വിവാഹത്തിന് ശേഷം സമീപിച്ച സംവിധായകരും നിർമ്മാതാക്കളും കാജലിന്‍റെ പ്രതിഫലം കേട്ട് കണ്ണുതള്ളി; കുടുംബമായപ്പോൾ ചിലവ് കൂടിക്കാണണം ; അമ്പരപ്പിക്കുന്ന കാജലിന്റെ പുതിയ കണക്കുകൾ പുറത്ത് !

കാജൽ അഗർവാൾ എന്ന പേരിന് പ്രത്യേക ആമുഖമൊന്നും നൽകേണ്ടതില്ല. മലയാളിയല്ലെങ്കിലും മലയാള സിനിമയിൽ വേഷമിട്ടിട്ടില്ലെങ്കിലും കാജലിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. സിനിമയിലെത്തി 15 വർഷം പിന്നിട്ടിട്ടും ഇപ്പോഴും തുടക്കത്തിലെ താരത്തിളക്കത്തോടെ തുടരുകയാണ് കാജൽ അഗർവാൾ.

അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്., കൊറോണയ്ക്കിടയിലായിരുന്നെങ്കിലും സോഷ്യൽ മീഡിയ ഏറ്റെടുത്ത താര വിവാഹമായിരുന്നു കാജൽ അഗർവാളിന്റേത് . വിവാഹ ശേഷവും നടിക്ക് അവസരങ്ങൾക്ക് ഒരു കുറവുമില്ല. തന്നെയുമല്ല, വിവാഹ ശേഷം താരം തന്റെ പ്രതിഫലം ഉയർത്തിയതായിട്ടാണ് ഇപ്പോൾ വരുന്ന വാർത്തകൾ.

ഇതിനോടകം അമ്പതിലേറെ സിനികൾ കാജൽ അഗർവാൾ അഭിനയിച്ചുകഴിഞ്ഞു. ‘ക്വീൻ’ തമിഴ് റീമേക്കായ ‘പാരീസ് പാരീസ്’ ആണ് അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. ഈ സിനിമ ഒടിടി പ്ലാറ്റ്ഫോമായി റിലീസ് ചെയ്യുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നിട്ടും . അതിനുശേഷം ഒരു അപ്‌ഡേറ്റും ഇല്ല
കാജലിന് നിലവിൽ നിരവധി പ്രോജക്ടുകൾ ഉണ്ട്. ചിരഞ്ജീവി നായകനായി അഭിനയിക്കുന്ന ‘ആചാര്യ’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കാജലാണ്.

ഗ്ലാമർ വേഷത്തിൽ മാത്രമല്ല, അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെയും കാജൽ മനോഹരമായി അവതരിപ്പിക്കുന്നു. കോവിഡ് ലോക്ക്ഡൌൺ കാരണം സിനിമകൾ കുറഞ്ഞെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി ഇടപെടാൻ കാജൽ സമയം കണ്ടെത്താറുണ്ട്. അടുത്തിടെയായി നിരവധി ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. മേക്കപ്പ് ഇല്ലാതെയുള്ള ഈ ചിത്രങ്ങൾ വൈറലാകാൻ അധികം സമയം വേണ്ടി വന്നില്ല.

തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം അഭിനയിച്ച കാജൽ തമിഴിൽ കമൽഹാസനൊപ്പം ‘ഭാരതിയു 2’ എന്ന ചിത്രത്തിലും അഭിനയിച്ചു. എന്നാൽ ഈ ചിത്രം ഇതുവരെ പൂർത്തിയായിട്ടില്ല. അടുത്തിടെ ഒരു വലിയ തെലുങ്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം കാജലിന് ലഭിച്ചു. എന്നാൽ ഈ ചിത്രത്തിനായി കാജൽ ആവശ്യപ്പെട്ട പ്രതിഫലം നിർമ്മാതാവിനെയും സംവിധായകനെയും ഞെട്ടിച്ചുകളഞ്ഞു. ഇതിലും കുറഞ്ഞ പ്രതിഫലത്തിൽ അഭിനയിക്കുന്ന മറ്റൊരു നടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ അവർ.

വിവാഹത്തിന് ശേഷം തന്നെ സമീപിച്ച സംവിധായകരും നിർമ്മാതാക്കളും കാജലിന്‍റെ പ്രതിഫലം കേട്ട് അമ്പരന്നു. വിവാഹ ശേഷം പ്രതിഫലം കുത്തനെ കൂട്ടിയിരിക്കുകയാണ് താരം
വിവാഹത്തിന് ശേഷം നിരവധി ചിത്രങ്ങൾ നിർമ്മിക്കാനും കാജൽ അഗർവാൾ തീരുമാനിച്ചു.

about kajal agarwal

Safana Safu :