കൊവിഡ് രണ്ടാം തരംഗത്തിനൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വരുകയാണ്. അതിന്റെ ഭാഗമായി സിനിമ ഷൂട്ടിങ്ങിനും കേരളത്തില്‍ അനുമതി ലഭിച്ചു. ഇപ്പോഴിതാ
ലോക്ക്ഡൗണ് ഇളവുകളെ കുറിച്ച് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.
കടകള്‍ തുറക്കുന്ന കാര്യത്തിലാണ് വിനോദ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
‘കൂടുതല്‍ സമയം കടകള്‍ തുറക്കട്ടെ. രാത്രി 12 വരെ ഷോപ്പ് തുറന്നാല്‍ തിരക്കില്ലാത്ത, അകലം പാലിക്കാന്‍ എളുപ്പമാവും. ബസുകള്‍ കൂടുതല്‍ ട്രിപ്പുകളും, രാത്രികളും ഓടണം. രാത്രികള്‍ കൃത്യമായി ഉപയോഗിച്ചാല്‍ ക്യു നിര്‍ത്തി തിരക്ക് കൂട്ടുന്നത് ഒഴിവാക്കാന്‍ പറ്റില്ലേ. രണ്ടു ഷിഫ്റ്റായി തിരിച്ചാല്‍ എല്ലാവര്‍ക്കും ജോലിയുമാവില്ലേ. ഇനി അടച്ചു പൂട്ടരുത്. പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ്. വിനോദ് പറയുന്നു
അതേസമയം കേരളത്തില്‍ ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങള്‍ക്കുള്ള പുതിയ മാനദണ്ഡങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, അമ്മ എന്നിവര്‍ സംയുക്തമായാണ് മാര്‍ഗ്ഗരേഖ പുറത്തിരികയിരിക്കുന്നത്.
സിനിമ ഷൂട്ടിങ്ങില്‍ താരങ്ങളും സഹായികളും ഉള്‍പ്പെടെ 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന എല്ലാവരും നിര്‍ബന്ധമായും 48 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റു നടത്തണം. ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പുറത്തുനിന്നുള്ളവര്‍ ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ല. എല്ലാ സിനിമകളും ഷൂട്ടിങ്ങിന് മുമ്പ് മാനദണ്ഡങ്ങള്‍ പാലിച്ച് റജിസ്‌ട്രേഷന്‍ നടത്തണം.
ഒടിടി സിനിമയ്ക്ക് പുതിയ രജിസ്‌ട്രേഷന്‍ ഉണ്ടാകും. അതുമതി ലഭിച്ചാല്‍ മാത്രമേ ഷൂട്ടിങ്ങ് നടത്താന്‍ പാടുള്ളൂ. ലൊക്കേഷനില്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. എല്ലാ സംഘടനയിലും ഉള്ളവരായിരിക്കും പരിശോധന നടത്തുക എന്ന് തുടങ്ങി 30 മാനദണ്ഡങ്ങളാണ് ഇന്ന് കൂടിയ യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.