രണ്ട് ജീവിതങ്ങള്‍ നശിപ്പിക്കാതിരിക്കാനുള്ള പോംവഴിയാണ് വിവാഹ മോചനം; വിവാഹമോചനത്തെ വിവാഹം പോലെ തന്നെ പവിത്രമായി കാണണം; സ്വാസിക

ബിലഹരിയുടെ തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ പ്രധാന വേഷം ചെയ്യുകയാണ് നടി സ്വാസിക സീരീസില്‍ മെയില്‍ ഷോവനിസ്റ്റായ ഭര്‍ത്താവാണ് സ്വാസികയുടെത്. സീരീസിന്റെ രണ്ടാം ഭാഗം സമൂഹത്തില്‍ കണ്ട് വരുന്ന ടോക്‌സിക് ബന്ധങ്ങളെ കുറിച്ചാണ്. സീരീസിന്റെ രണ്ടാമത്തെ ഭാഗം ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ വൈറലായി കഴിഞ്ഞു.

ഇപ്പോഴിതാ സ്വാസിക അത്തരം ബന്ധങ്ങളെ കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. ഈ സീരീസിലൂടെ എന്തെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. വിവാഹമോചനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പല സിനിമകളും പറഞ്ഞ് വെക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നുണ്ട്. അത് സമൂഹത്തെ പേടിച്ചിട്ടാണ്. അതിനാല്‍ വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവര്‍ക്കും ഉണ്ടാവേണ്ടതെന്നും സ്വാസിക അഭിപ്രായപ്പെട്ടു.

നമ്മള്‍ വിവാഹ മോചനത്തെയും വിവാഹം പോലെ തന്നെ പവിത്രമായി കാണുകയാണ് വേണ്ടത്. രണ്ട് ജീവിതങ്ങള്‍ നശിപ്പിക്കാതിരിക്കാനുള്ള പോംവഴിയാണ് വിവാഹ മോചനം. അതിലൂടെ വ്യക്തികള്‍ക്ക് വീണ്ടും ജീവിക്കാനുള്ള അവസരമാണ് ഉണ്ടാവുന്നത്.’ അവര്‍ വ്യക്തമാക്കി.

സ്ത്രീകളെ വിവാഹം ചെയ്ത് കൊടുക്കുന്നത് ഭതൃഗൃഹത്തില്‍ പീഡനം അനുഭവിക്കാനല്ലയ അത് കൊണ്ട് സമൂഹം എന്ത് പറഞ്ഞാലും തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനം എടുക്കാന്‍ മാതാപിതാക്കള്‍ മക്കളെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത് സ്ത്രീകളെയും പുരുഷന്‍മാരെയും നിരാശയില്‍ നിന്നും ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടുത്തും. വളരെ അടുത്ത് ജീവിക്കുന്നവര്‍ തമ്മിലുള്ള സ്‌നേഹ ബന്ധവും ഒരു പക്ഷെ അവസാനിക്കാമെന്ന് മനസിലാക്കണമെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.

Noora T Noora T :