പുതിയ സന്തോഷം പങ്കുവെച്ച് മാധവൻ; ആശംസകളുമായി ആരാധകർ

കൊവിഡ് കാലമായതിനാല്‍ സിനിമാ ചിത്രീകരണങ്ങളെല്ലാം കടുത്ത പ്രതിസന്ധിയിലായിരുന്നു. രാജ്യത്തിന്റെ പലയിടങ്ങളില്‍ ലോക്ക് ഡൗണുകള്‍ ഉണ്ടായതിനാല്‍ ചിത്രീകരണം താളം തെറ്റിയിരുന്നു.

വീണ്ടും ചിത്രീകരണം പതിവുപോലെയാകുമ്പോള്‍ ലൊക്കേഷനില്‍ എത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ മാധവൻ.

മുംബൈ ഷൂട്ട്. വീണ്ടും ഫ്ലോറില്‍ എത്തിയതിന്റെ സന്തോഷം എന്നും മാധവൻ എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് മാധവന് ആശംസകളുമായി എത്തുന്നത്. ഐഎസ് ആര്‍ ഒ ശാസ്‍ത്രഞ്‍ജൻ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രി: ദ നമ്പി ഇഫക്റ്റ് ആണ് മാധവന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.
മാധവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നമ്പി നാരായണനായി അഭിനയിക്കുന്നത് മാധവനാണ്

കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിൽ ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങൾക്കുള്ള പുതിയ മാനദണ്ഡങ്ങളുമായി ചലച്ചിത്ര പ്രവർത്തകർ എത്തിയിരിക്കുന്നു . കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, അമ്മ എന്നിവർ സംയുക്തമായാണ് മാർഗ്ഗരേഖ പുറത്തിരികയിരിക്കുന്നത്.

സിനിമ ഷൂട്ടിങ്ങിൽ താരങ്ങളും സഹായികളും ഉൾപ്പെടെ 50 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു. ചിത്രീകരണത്തിൽ പങ്കെടുക്കുന്ന എല്ലാവരും നിർബന്ധമായും 48 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ ടെസ്റ്റു നടത്തണം. ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പുറത്തുനിന്നുള്ളവർ ആരെയും പ്രവേശിക്കാൻ അനുവദിക്കില്ല. എല്ലാ സിനിമകളും ഷൂട്ടിങ്ങിന് മുമ്പ് മാനദണ്ഡങ്ങൾ പാലിച്ച് റജിസ്ട്രേഷൻ നടത്തണം.

ഒടിടി സിനിമയ്ക്ക് പുതിയ രജിസ്ട്രേഷൻ ഉണ്ടാകും. അതുമതി ലഭിച്ചാൽ മാത്രമേ ഷൂട്ടിങ്ങ് നടത്താൻ പാടുള്ളൂ. ലൊക്കേഷനിൽ പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. എല്ലാ സംഘടനയിലും ഉള്ളവരായിരിക്കും പരിശോധന നടത്തുക എന്ന് തുടങ്ങി 30 മാനദണ്ഡങ്ങളാണ് ഇന്ന് കൂടിയ യോഗത്തിൽ തീരുമാനമായിരിക്കുന്നത്.

Noora T Noora T :